
എന്റെ മുഖത്ത് നോക്കി മഴ പിന്നെയും ചിരിച്ചു...
മഴയുടെ ചിരിയോ കരച്ചിലോ ഞാന്‍
കേള്‍ക്കുന്നത്..?
അമ്മയുടെ കണ്ണില്‍ തെളിഞ്ഞ
ഭാവം വേര്പെടുതിയെടുത്ത മഴയുടെ..
കുസൃതി കൈകള്‍ എന്നെ രസിപ്പിക്കുന്നു..
കെട്ടിമേയാന്‍
ഇലകള്‍ തരാനാകാതെ
ആ പഴഞ്ചന്‍
തെങ്ങും ചിരിക്കുന്നു...
തുള്ളി തോരാതെ നീ പെയ്യുക
എന്നിലെ ഞാന്‍ എന്നാ വികാരതതിന്റെ
വിത്ത് നീ ആയീ മുളപ്പിക്കുക
അവ പടര്‍ന്നു പന്തലിക്കട്ടെ
ഈ ഓരോ ഓട്ടയും...അടയട്ടെ...
നീ ചിരിക്കുക
എന്നെ കരയിപ്പിക്കും വരെ ചിരിക്കുക