എരിയുന്ന പകലിന്റെ കയ്യില്‍
പിടയുന്ന ഭൂമിയുടെ ഉള്ളില്‍
തിരതള്ളി ആര്‍ക്കുന്ന ലാവ...
അകവും പുറവും കരിക്കുന്ന
വേനലിന്റെ അഗ്നി താണ്ടവം...
കനലായ് പെയ്യുന്ന..
സൂര്യ തേജസ്സില്‍
ഇരുട്ടിന്റെ കാട്ടാളന്‍
ദഹിക്കുന്ന ഗന്ധം ....
വിഴുങ്ങുന്ന അഗ്നിയുടെ
ചൂടാര്‍ന്ന ജ്വലകളില്‍ അമരുന്ന
ചിന്തകളുടെ ജ്വലിക്കുന്ന
നീലനിറം ..
തീരുന്ന പകലിന്റെ കണ്ണുകളില്‍
വേദനയുടെ ചുവപ്പ് ...