
നടവഴിയുടെ ഓരോരത്ത് ...
കാട്ടുചെമ്പകം നിഴലുകള്‍ തീര്‍ത്ത ഇടവഴിയില്‍
ഉള്ളില്‍ എന്തോ ചിക്കിചിതഞ്ഞു
കാല് വിരലുകളില്‍ കണ്ണുകള്‍ കൊരുത്
അപരിചിതത്വത്തിന്റെ നോട്ടവും പേറി
അയാള്‍ ...
ഊര്‍ന്നു വീണ മുടിയിഴകളില്‍ കാലം നല്കിയ
വെളുപ്പിന്റെ നിറവ് ....
ജരകയറീ തേഞ്ഞ കൈവിരലുകളില്‍
ഊട്ടി ഉറക്കിയ ആരുടെ ഒക്കയോ ...
നന്ദികേടിന്റെ പ്രഹരം പോലെ ചുളിവുകള്‍ ...
യാത്ര പറയാന്‍ കാത്തു നില്ക്കുന്ന ആദ്യവരി
പല്ലുകള്‍ ഒരു കൊഴിഞ്ഞ സശശവത്തിന്റെ
ഓര്‍മ്മപ്പെടുത്തല്‍ പോലെ ...
അസ്തമനത്തിന്റെ അന്ത്യ കിരണങ്ങളെ
ഭയത്തോടെ നോക്കുന്ന കണ്ണുകളില്‍
വിശപ്പിന്റെ ..വേദനയുടെ ...
ഉപേക്ഷികപെട്ടവന്റെ... ഒറ്റപ്പെടലിന്റെ..നൊമ്പരം ..?
ഉള്ളില്‍ ഒരു അറിയാതെ ഒരു നോവ് നിറച്ചു .....!!
ഏകാന്തത യുടെ തുരുത്തില് കൂനിക്കൂടി ആ അപരിചിതന് ..!!
wow..touching..
ReplyDeleteആദ്യത്തെ ചോദ്യം വരെയാണ് എല്ലാരും അപരിചിതര്‍. പിന്നെ പരിചിതര്‍
ReplyDelete