
പുലരിയുടെ ആദ്യ പകുതിയില്‍ തുടങ്ങിയ
നെയ്ത്തിന്റെ അവസാന പകുതിയില്‍
നിര്‍ത്തി വലയുടെ മനോഹരിതയില്‍ ലയിച്ചു ...
ഒരു കോണില്‍ ആഹാരത്തിന്റെ ആഗമനം
കാത്തിരുന്ന ചിലന്തിയുടെ തപസ്സിനു
വിരാമം ഇട്ടു മാമ്പൂവില്‍ കൂനി കൂടിയിരുന്നു
ദിവാസ്വപ്നം കണ്ടു രസിച്ച കൂനന്‍ ഉറുമ്പിന്റെ
പതനം ....!!!
രക്ഷപെടാന്‍ അവസാന മാര്‍ഗം തിരഞ്ഞു
പിടയവെ ..കുരുക്കില്‍ നിന്നും കുരുക്കിലേക്ക് ....!!
മരണത്തിന്റെ ചിലന്തികൈകള് കാത്തു നിസ്സഹായതയില്‍
നിമിഷങ്ങള്‍ ഇഴയവെ..കനിവിന്റെ കണ്ണി പോലെ ...
മേഘ ശിഖരത്തില്‍ നിനും
ഒരു മഴതുള്ളി പൊഴിഞ്ഞു ..................!!!
കുരുക്കില്‍ നിന്നും വിടുതല്‍ നേടാന്‍ കിണഞ്ഞു
പരിശ്രമിച്ചു തളര്‍ന്നു മരണത്തെ കാത്തു കിടന്ന
കൂനന്‍ ഉറുമ്പിന്റെ പ്രതീക്ഷകളില്‍
സ്വാന്തനത്തിന്റെ തുള്ളി മഴകുഞ്ഞിനെ ..
നല്കി മേഘം കരുണ കാട്ടിയ നിമിഷം.... !!
വലയുടെ പിടയില്‍ നിന്നും വിടുതല്‍ കിട്ടി
താഴോട്ട് പതിച്ച ആഹാരത്തിന്റെ അവസാന
പ്രതീക്ഷയെ പിന്തള്ളി വലയെ വിഴുങ്ങി
വിസപ്പിന്റെ അഗ്നിയെ ദഹിപ്പിച്ചു .....
ചിലന്തിയുടെ യാത്ര അടുത്ത ഇരയെത്തേടി ...
കൊള്ളാം.
ReplyDeletetnkx a lottt
Delete