
എന്റെ ഉള്ളില്‍ നീ അഗ്നിയായ് എരിഞ്ഞതറിയാതെ
നീ അഗ്നിയെ തിരഞ്ഞു അലയുകയായിരുന്നു ...!!
എന്റെ കവിതകളില്‍ നീ വരികളായ് ഒഴുകിയതറിയാതെ
നീ കവിത തേടി ഉഴലുകയായിരുന്നു ...!!
എന്റെ ആത്മാവില്‍ നീ കുരുങ്ങിയപ്പോള്‍
നീ തിരക്കുകളില്‍ കുരുങ്ങി കിടക്കുകയായിരുന്നു ...!!
എന്റെ സ്വപ്നങ്ങള്‍ക്ക് നീ കൂട്ടായതറിയാതെ..
നീ നിന്റെ സ്വപ്നങ്ങള്‍ക്ക് ഇണയെ തേടുകയായിരുന്നു ...
നീ നിന്നെ അനേഷിച്ചുനടന്ന വഴികളില്‍
ഞാന്‍ നിന്റെ നിഴലായത് നീ അറിഞ്ഞില്ല...!!
നീയൊരു മിന്നല്‍ പിണരായീ..
സബ്ദ മുഖരിതമായ ഒരു മഴയുടെ ആദ്യ താളമായീ
അനേകം പുല്‍ നാമ്പുകളിലേക്ക് പെയ്തിറങ്ങിയപ്പോള്‍
ഞാന്‍ നിന്നെ കാത്തു മരുഭൂമിയുടെ മാറില്‍ വരണ്ട് ഉണങ്ങുകയയിരുന്നു....
നിന്റെ ഓര്‍മകള്‍ക്ക് മുകളില്‍
കറുത്ത മേഘങ്ങളുടെ അകമ്പടി ...
പെയ്യാതെ എന്നില്‍ നീ ഒടുങ്ങിയ നിമിഷങ്ങള്‍ക്ക്
സാക്ഷിയായീ നിലാവും ഞാനും!!
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!