
എന്റെ കാവികുപ്പായം ഞാന്‍ അഴിച്ചു വച്ചത്
നിനക്ക് വേണ്ടിയായിരുന്നു ..
കറുത്ത പകലുകള്‍ ചായം ചാലിച്ച് വെളുപ്പിച്ചതും
കാറ്റിന്റെ കയ്യില്‍ പുരണ്ട ചോരമണം മാറാന്‍
കസ്തുരി മുക്കി വച്ചതും നിനക്ക് വേണ്ടി..
നിന്റെ കണ്ണുകളുടെ ചുവപ്പില്‍ മൂവന്തി
കരഞ്ഞപ്പോള്‍ കൈവിടാതെ ...കൂടെ നിന്നതും
നരിച്ചീറുകള്‍ സ്വന്തമാക്കിയ ആ പഴമയുടെ കൊട്ടാരം
തകരാതെ കാത്തു സൂക്ഷിച്ചതും നിനക്ക് വേണ്ടി..
എന്നിട്ടും ...എന്തേ..?
എന്റെ പകലുകളുടെ ദൈന്യതയാര്‍ന്ന കണ്ണുകള്‍
നീ കണ്ടില്ല എന്ന് നടിച്ചു...??
എന്റെ വാക്കിന്റെ തണലില്‍ നിന്ന് നീ ഓടി ഒളിച്ചു ..?
എന്റെ വിലക്കിന്റെ അവസാന ശ്വാസവും
നിന്റെ കൈകളില്‍ പിടഞ്ഞു തീര്‍ന്നു..
നിന്റെ വാക്കുകളില്‍ ശൂന്യത മണക്കുന്നു ..
നിന്റെ നോട്ടത്തില്‍ കഴുകന്മാര് പറക്കുന്നു
നിന്റെ വാക്കുകളില്‍ തേരട്ട ഇഴയുന്നു ..
നിന്നില്‍ ഞാന്‍ മരിക്കുന്നു ...???????
Oh my God!!
ReplyDeleteThis is so deep.Great..
nice...wordings..keep it up
ReplyDeleteനന്ദി!! ....
ReplyDeleteനല്ല കവിത ..
ReplyDeleteവളരെ നന്ദി
Deleteനല്ല വരികള്‍ ഇനിയും എയുതൂ ... ആശംസകള്‍
ReplyDeleteതൂലിക പിണങ്ങി പോയി
Deleteഎഴുത്ത് അന്യമാകുന്നത് പോലെ ...
നന്ദി ...എഴുതാന്‍ ഞാന്‍ ശ്രമിക്കാം
http://www.aneshanam.blogspot.com/
ആശംസകൾ
ReplyDeleteനന്ദി
Deleteനല്ല എഴുത്ത്........ആദ്യാ ഇവിടെ........ഇനിയും വരാം.....
ReplyDeleteസ്നേഹം
മനു.....
വന്നതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി ...
Deleteനല്ല വരികള്‍ ആശംസകള്‍
ReplyDeleteവളരെ നന്ദി ഇവിടെ വന്നതിനും ..ഈ പോസ്റ്റ് വായിച്ചതിനും
Delete