
വിളിപ്പുറത്ത് അവനുണ്ട്...
മറവിയാല്‍ മറന്നുവച്ച ഒരു മയില്‍പീലി പോലെ
മനസ്സിന്റെ കോണില്‍ ഒരു മുരളീ നാദമായ്..
ഞാന്‍
ഇവിടെയുണ്ട്..നീ അറിയുന്നുണ്ടോ എന്നാ ചോദ്യം കണ്ണുകളില്‍..
പുഞ്ചിരിയാല്‍ മറക്കപ്പെട്ട എല്ലാം അറിയാം എന്നാ ഭാവം മറച്ചുവച്ച്
കള്ളച്ചിരിയില്‍ കപടത ഒതുക്കി..
എന്റെ കണ്ണന്‍
കവര്‍ന്നെടുക്കാന്‍ ഒരു പുഞ്ചിരിപോലും എന്നിലില്ല
വേദനയുടെ..ദുഖത്തിന്റെ കലര്‍പ്പില്ലാത്ത ദിവസങ്ങളും
എങ്കിലും കണ്ണാ
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്
ഒരിക്കലെങ്കിലും..നീ വരുമെന്ന്
നിന്നെ കാണാന്‍ ആകുമെന്ന് എന്റെ മനസ്സു പറയുന്നു
അന്നെനിക്കുതരാന്‍
ഒരു പക്ഷെ ഒന്നും കാണില്ല...
നിനക്ക് വേണ്ടി സൂക്ഷിച്ചു വച്ച
അവില്‍ പൊതിപോലും...
പക്ഷെ...കാത്തിരിക്കുകയാണ് ഞാന്‍ ..നിനക്കുവേണ്ടി
nice!
ReplyDelete