
ജനിക്കാന്‍ ഭൂമിയുടെ ഗര്‍ഭ പാത്രം നിയോഗ മാക്കിയവള്‍ ....
വിളിക്കാന്‍ അച്ഛന്റെ മുഖം കടം കൊണ്ടവള്‍..
കാടേറി തിരിഞ്ഞു നോക്കാതെ മുന്‍പെ നടന്നപ്പോള്‍
കൂട്ടായീ നിഴല്‍ പറ്റി പുറകെ നടന്നവള്‍
കാലത്തിന്റെ നിയോഗം തീര്‍ക്കാന്‍
അഗ്നിയില്‍ ഒളിക്കാന്‍ വിധിക്കപ്പെട്ടവള്‍
കവികള്‍ക്ക് പാടാന്‍ പതിവൃത്യത്തിനു പുതു
നാമം കുറിച്ചവള്‍ ...
തീവ്രതയേറിയ രാവണ ശരങ്ങള്‍
നേത്രാഗ്നിയില്‍ ദഹിപ്പിച്ചവള്‍
ഒരു പൊഴി വാക്കിന്റെ നിഴലില്‍
കാട്ടിലുപെക്ഷിക്കപ്പെട്ട സ്ത്രീത്വം ...
അവളെ വാമ ഭാഗത്തിരുത്താന്‍
കാഞ്ചന ശി ലയാക്കി മാറ്റണമോ ..?
നിന്നെ ഹൃദയത്തില്‍ പേറി എന്ന തെറ്റിന്
അവളുടെ ഹൃദയതാളം ശിലയില്‍
തടവിനിടെണമോ..?
കാടേറി തിരിഞ്ഞു നോക്കാതെ മുന്‍പെ നടന്നപ്പോള്‍
ReplyDeleteകൂട്ടായീ നിഴല്‍ പറ്റി പുറകെ നടന്നവള്‍....nice
keep it up