മഴയായീ ഞാന്‍ പെയ്ത സായന്തനങ്ങള്‍ നീ മറക്കുക
വിതുമ്പുന്ന ചുണ്ടുകള്‍ പുലമ്പിയ
വിലയില്ലാ വാക്കുകള്‍ മറക്കുക...
നനഞ്ഞ നാലുമണിപ്പൂക്കള്‍ നിരന്ന ഒറ്റയടി പാത മറക്കുക ...
വിരഹത്തിന്റെ വേദന
മഷി പടര്‍ത്തിയ കുറി മാനങ്ങള്‍
മറവിയുടെ കയത്തില്‍ കുതിര്‍ത്തു വെയ്ക്കുക..
ചിലമ്പുന്ന വാക്കിനെ അക്കങ്ങളുടെ
അവസാന കളത്തില്‍ തടവിനിടുക!!!എഴുതാന്‍ മറക്കുക ..എഴുത്താണി
പിടിയിലൊരു യക്ഷിയുടെ അവസാന
ശ്വാസം കുരുക്കുക...
പ്രതീക്ഷയുടെ അവസാന നിമിഷത്തെ
നേത്രാഗ്നിയില്‍ എരിക്കുക
ഓര്‍മകളെ മുക്കി കൊന്നു
നിറമുള്ള ദ്രാവകത്തില്‍ കാഴ്ചക്ക് വെക്കുക ..
നിന്നില്‍ നീ മരിക്കുവാന്‍ എല്ലാം മറക്കുക
.................oo....................
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!