Friday, November 4, 2011

തൊട്ടാവാടി !!!


മുള്ളുകള്‍ കൊണ്ടുതീര്ത്ത മേനിയില്‍
അഴകാര്‍ന്ന പൂക്കള്‍ വിരിയിക്കാന്‍
വടക്കന്‍ കാറ്റിന്റെ കൈകള്‍
എത്താന്‍ അവള്‍ കാത്തു നിന്നു...

തൊട്ടവരിലൊക്കെ കുറുമ്പിന്റെ
കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു 
കുഞ്ഞിപൂക്കളെ ഇല ചാര്‍ത്തില്‍ഒളിപ്പിച്ചു  അനേകം 
സൂര്യാസ്തമനങ്ങള്‍ തള്ളി നീക്കി...

പെരുമഴ പെയ്ത ദിനങ്ങള്‍ താണ്ടി
പകലിന്റെ കാഠിന്യം  താണ്ടി ..
വസന്തത്തിന്റെ വരവിനു വേണ്ടി   
മിണ്ടിയും പറഞ്ഞും കടന്നു പോകുന്ന
എല്ലാവരോടും പിണങ്ങിയും നാണിച്ചു
 തലകുമ്പിട്ടും  തൊട്ടാവാടി പെണ്ണ് കാത്തിരുന്നു..
കാത്തിരുപ്പിനോടുവില്‍..
തീഷ്ണതയുടെ കൊടും കാറ്റയീ  വടക്കന്‍ 
കാറ്റെതി  ..അവളുടെ സ്വപ്നങ്ങല്‍ക്കുമേല്‍
താണ്ടവമാടി  ...അവളെ വേരോട് പിഴുതു
വന്യമായ   ശൂന്യതയില്‍  തള്ളി തിരിഞ്ഞു നോക്കാതെ
തിരിച്ചു പോയീ ....
   

1 comment:

  1. തൊട്ടവരിലൊക്കെ കുറുമ്പിന്റെ
    കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു ...

    നല്ലവരികൾ....
    ചിലപെണ്ണുങ്ങളുടെ സ്വഭാവമാ ഈ തൊട്ടാവാടിക്കും.. ലേ ലക്ഷ്മീ കുട്ടി....

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!