
കണ്ണുകള്‍ എത്തുന്ന ദൂരത്തില്‍...
കാല്ച്ചുവടിന്റെ പിന്നാം പുറത്ത്...
നിശ്വാസ വേഗം പിന്കഴുത്തില് തട്ടുന്ന
അത്ര അടുത്ത് ആരോ ഒരാള്‍...!!
കരിയിലകള്‍ ഞെരിയുന്ന താള ത്തിനോടുവില്‍
ഇലത്തുമ്പില്‍ ഉറഞ്ഞു ചേര്‍ന്ന മഞ്ഞുതുള്ളിയുടെ
തണുപ്പുള്ള സ്പര്‍ശം ...
കാട്ടുപൂക്കള്‍ വിരിയുന്ന ഗന്ധം ....
ഇടയ്ക്കയുടെ താളത്തിനൊപ്പം നില്ക്കുന്ന
ഹൃദയ തുടിപ്പ് ....എന്നെ ഒപ്പം ചേര്‍ത്ത്
തിരിഞ്ഞു നടന്ന ആ ആള് ആരാണ് ..?
അതിരില്ലാതെ നിറയുന്ന വാക്കിന്റെ പെയ്തില് ...
ഉറയില്ലാതെ ഇഴയുന്ന സ്വപനത്തിന്റെ ചാരുത...!!
കടലിന്റെ അഗാധതയിലേക്ക് മുങ്ങുന്ന
എന്റെ ബോധതാളങ്ങളുടെ ....
അന്ത്യ നിമിഷത്തില്‍ എന്നെ താങ്ങിയ
കരങ്ങലില്‍ ഒരു തൂവലിന്റെ സ്നേഹലാളനം ....
ആരാകും ...???????