പാടം പലവുരി സ്വര്‍ണ നിറം ആര്ന്നിട്ടും
കണികൊന്നകള്‍ പൂത്തു കൊഴിഞ്ഞിട്ടും
വിഷു പക്ഷി പാട്ടു പാടാന്‍ മറന്നു തുടങ്ങിയിട്ടും
തുമ്പയും തെച്ചിയും കാലം തെറ്റി പൂത്തിട്ടും
പൂതുംപികള്‍ ചിറകറ്റു പുതു ജന്മം തേടിയിട്ടും
വിതുമ്പലായ് എന്റെ ഉള്ളില്‍ പെയ്യാതെ
നിന്ന എന്റെ മഴ ......!!!
നീ എന്തേ ..കര്‍ക്കിടകത്തിന്റെ
മനസ്സില്‍ നിന്ന് ഒളിച്ചു കടന്നു
എന്റെ നെഞ്ചില്‍ തണുപ്പിന്റെ
തുള്ളിചെര്ത്തു മഴക്കൈകള്‍ കൊണ്ട്
എന്റെ കണ്ണിന്റെ കോണില്‍
നനവ് തീര്‍ത്തു പെയ്തൊഴിയാതെ ..എന്റെ
ജാലകവാതിലില്‍ കാത്തു നില്ക്കുന്നു ...?
നീ പെയ്തൊഴിയുക ..ഞാന്‍ പുതുമണ്ണിന്റെ
ഗന്ധത്തില്‍ അലിഞ്ഞു ഇല്ലാതെ ആകും വരെ ...
നീ പെയ്തുകൊണ്ടേ ഇരിക്കുക !!!
മഴയേ...നീ പെയ്തുകൊണ്ടേയിരിക്കുക
ReplyDeleteഭൂമിയുടെ വരണ്ട മനസ്സില്‍
ReplyDeleteകുളിര് തീര്‍ത്തു പെയ്യട്ടെ ..!!
നന്ദി