
നീ നടന്ന വഴികളില്‍ കാല്‍പ്പാദങ്ങള്‍ ചേര്‍ത്ത് വെച്ച്
ഞാന്‍ സീത കല്യാണത്തിന്റെ ആദ്യ ചുറ്റു പൂര്‍ത്തിയാക്കിയപ്പോള്‍
പൊഴിഞ്ഞ മഴയുടെ ആദ്യതുള്ളിക്ക് പനിനീരിന്റെ ഗന്ധം ....
പിന്നെ എന്നെ തൊട്ടു വിളിച്ചതു...
ഇലത്താളത്തിന്റെ സ്വരം ...
പറയാന്‍ പറ്റാതെ ഉള്ളില്‍ തങ്ങിയ വാക്കുകള്‍ക്ക് പകരം
വെക്കാന്‍ അഷ്ടപദിയുടെ വരികള്‍ ....
കല്ദീപങ്ങള്‍ക്ക് പുറകില്‍ നിന്നും നിന്റെ കള്ള നോട്ടം
അതില്‍ വെണ്ണ പോലെ ഞാന്‍ അലിഞ്ഞില്ലാതെ ആയപ്പോള്‍
കാര്‍ മേഘ ചുരുളുകള്‍ക്ക് പിന്നില്‍ നിന്നു നിലാവിന്റെ എത്തി നോട്ടം ...
നിന്നെ രാവിന്‍റെ പുതപ്പില്‍ തനിച്ചാക്കി
പടിയിറങ്ങിയ എന്നെ തടഞ്ഞത് നിന്റെ
അകില്‍ ഗന്ധമോ അതോ വേണു ഗാനമോ ...?
എപ്പോഴാണ് നീ എന്റെ കനവുകളില്‍ നിന്ന്
മുന്നില്‍ വരിക ....?
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!