
ചില്ലുകള്‍ ഇല്ലാത്ത കണ്ണടയിലൂടെ
...........നോട്ടപിശകില്‍ നഷ്ടമായ
നാളെയെ തിരഞ്ഞു ....
കീറിപിഞ്ഞിയ ..തുണിയില്‍ മൂടി വെച്ച ....
നഗ്നതയില്‍ അരിക്കുന്ന കൂനനുറും പുകളെ
ഞെക്കി കൊന്നും ...ചുറ്റും പറന്നു മൂളുന്ന
ഈച്ച കളെ ആട്ടിയകറ്റാ ന് വിഫല ശ്രമം നടത്തിയും
പതിവായി കൂനികൂടുന്ന കടത്തിണ്ണയുടെ ചുവരുകളില്‍
നഖമുന കൊണ്ട് അവ്യക്ത ചിത്രങ്ങള്‍ തീര്‍ത്തും
ആര്‍ക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡം പോലെ... !!
ആരോ കോറിയിട്ട അവ്യക്ത രൂപം പോലെ ....!!
രാപകലുകള്‍ തള്ളി നീക്കുന്ന അയാളുടെ ദിനങ്ങളില്‍ ..
നീണ്ട നെടു വീര്‍പ്പുകളും,സഹതാപവും
പുശ്ച രസവും, നിറഞ്ഞ നോട്ടവും
നിറച്ച് ഒഴുകുന്ന തെരുവിന്റെ ........!
സ്ഥിരം കാഴ്ച്ചയില്‍ കുങ്കുമനിറം കലര്‍ത്തി ...
അയാള്‍ക്ക് ....മുക്തി നല്‍കിയത് ആരാകും ..?
അയാളുടെ ചിത്രങ്ങള്‍ അനശ്വരം ആക്കിയത്
ഏതു കൈകള്‍ ആകും .....?
അയാള്‍ക്ക് മോക്ഷം കൊടുത്തത് ഏത് കറുത്തകൈകള്‍ ആയിരിക്കും?
ReplyDelete(ഈച്ചകള്‍ പറന്ന് മൂളാറുണ്ടോ. ഞാന്‍ കേട്ടിട്ടില്ല)
ഈച്ചകള്‍ പറക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം മൂളലായി
ReplyDeleteതോന്നാറുണ്ട് ...ശ്രദ്ധി ക്കുക ഇനിയും ....
...അഭിപ്രായത്തിനു നന്ദി .....
ഭ്രാന്തന് ആരായിരുന്നു ....?
അകാലത്തില്‍ പൊലിഞ്ഞ ആ ജീവനോ ..
അതില്ലതാ ക്കിയ ആളോ....?
പ്രിയപ്പെട്ട ലക്ഷ്മി,
ReplyDeleteമനോഹരമായ ചെറിയ വാക്കുകള്‍.....
ആ വാക്കുകള്‍ക്കുള്ളില്‍.....ഒളിച്ചിരിക്കുന്ന.....വലിയ ജീവിത ചിത്രങ്ങള്‍......
ഏതായാലും ......
അയാളുടെ ചിത്രങ്ങള്‍ക്ക് കുങ്കുമം ചാര്‍ത്തിയ .......
ആ വ്യെക്തി യുടെ പുറകില്‍......ഒരു വലിയ ശക്തിയുടെ കരങ്ങള്‍ ഉണ്ടായേക്കാം......
കാരണം ....അനശ്വരതയിലേക്ക് കുതിക്കാന്‍ വിധി യുള്ളതായിരിക്കണം..
ആ ചിത്രങ്ങള്‍ .....
ഇനിയും എഴുതൂ...അഭിനന്ദനങ്ങള്‍.......
സ്നേഹപൂര്‍വ്വം.....
രാജേഷ് പൊറ്റെക്കാട്
വഴിവക്കില്‍ തനിച്ചാക്കിയ വിധി ...
ReplyDeleteതന്നെ ആകും ഇതുവരെ മതി നരകിച്ചത്...
എന്നോര്‍ത്ത് ആ ജീവന് എടുത്തത് ...
മനസ്സില്‍ ഒരു പഴംതുണി കഷ്ണം പോലെ
പിഞ്ഞി കിടന്ന ഒരു ഓര്‍മയുടെ ബാക്കിയാണ്
ഈ എഴുത്ത് ..
അഭിപ്രായത്തിനു നന്ദി ....