Sunday, November 25, 2012

ബാക്കിപത്രം



കരിമഷി എഴുതിയ കണ്ണിണകള്‍
നിന്റെ പേര് കേള്‍ക്കുമ്പോള്‍ പിടക്കാറുണ്ട്
നീ നോവായി ഉള്ളില്‍ പടരുമ്പോള്‍
നീറ്റലില്‍ മുഖം പൂഴ്ത്തി സ്വയം മറക്കാറുണ്ട്
കടമ്പുകള്‍ പൂക്കുന്ന നാളുകളില്‍ 
വഴിയരികില്‍ നിന്നെ തേടാറുണ്ട് ...
കാട്ടുമര കൊമ്പുകളില്‍ നീ ഉപേക്ഷിച്ച
ചേലയുടെ അഗ്രത്തില്‍
കാറ്റ് കൈ തുവര്‍ത്തുന്നത് നോക്കി
നെടു വീര്‍പ്പു തീര്‍ക്കാറുണ്ട്
മയില്‍ പീലി പൊഴിയുന്ന മഴയുടെ
ആദ്യ കാഹളത്തില്‍ മനസ്സ് നട്ട്
നിന്നെ ഓര്‍ത്തു തേങ്ങാറുണ്ട്
വനപര്‍വ്വം കഴിഞ്ഞു നീ വരുന്ന വഴി നോക്കി
ഘടികാര സൂചികള്‍ തിരിയുകയാണ്
നിമിഷങ്ങള്‍ ആടി തകര്‍ക്കുന്ന അവയുടെ
ഇടയില് പ്രണയത്തിന്റെ ചമത കരിയുന്ന ഗന്ധം

4 comments:

  1. വനപര്‍വം കഴിഞ്ഞ് വന്ന കവിത

    ReplyDelete
  2. പ്രോത്സാഹനത്തിനു നന്ദി ...

    ReplyDelete
  3. നിരാശാഭാവം കൈവെടിയുവെന്നേ..എല്ലാം നന്നായി വരും..

    ReplyDelete
  4. ഇതെന്റെ ഭാവം ആകണം എന്നില്ല!!

    ഒരു സുഹൃത്തിന്റെ വാക്കുകളുടെ കവിത ആവിഷ്കാരം ആയിക്കൂടെ ?

    എഴുത്ത് ഇപ്പോഴും സ്വന്തം അനുഭവം ആകണം എന്നില്ല

    ചുറ്റും കാണുന്ന അനുഭവങ്ങളുടെ ആകെ തുക ആയി കൂടെ ..?

    നന്ദി !!

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!