Friday, December 21, 2012

ശിഖണ്ടി

 
നീ ഇരുന്നിടത്ത്  ശൂന്യതയുടെ മനുഷ്യ രൂപം
കാത്തിരുന്ന് വന്നു ചേര്‍ന്ന ആ ദിനത്തില്‍
ആഞ്ഞടി ച്ച ഭീഷ്മരെന്ന കൊടുംകാറ്റിനെ
നീ എന്തെ തടഞ്ഞില്ല ..?

 ................................................................................
നിന്റെ തിരസ്കാരത്തില്‍ തളര്‍ന്നു വീഴാന്‍
കാശി പുത്രിക്ക് മനസ്സില്ല ....
തപസ്സു ചെയ്തു ഞാന്‍ നേടിയത് കാരിരുമ്പിന്റെ ഒരു മനസ്സ്
.....................................................
 
ഒരുപാടു നിന്നെ സ്നേഹിച്ചതിന്
പകരം കിട്ടിയ കുത്ത് വാക്കുകള്‍ കൊണ്ട് ഞാന്‍
നീ ഒഴിഞ്ഞ ആ ശൂന്യത നിറയ്ക്കും ...
 
...............................................................................
 
നിന്നെ കാണാന്‍ ആഗ്രഹിച്ചു  വേദനിച്ച കണ്ണുകളില്‍
ഞാന്‍  വെറുപ്പിന്റെ കരിയെഴുതി ചുവപ്പിക്കും
നിന്റെ പേര് കേള്‍ക്കാന്‍ കൊതിയോടെ
കാത്തിരുന്ന കാതുകള്‍  ഞാന്‍ ഈയം ഉരുക്കി ഒഴിച്ച്  അടക്കും ...
 
...............................................................................................
 
നിന്റെ വാക്കുകളില്‍  അലിഞ്ഞു  ചേര്‍ന്ന് ഞാന്‍ ഇല്ലാതായ ദിനങ്ങള്‍
ഞാന്‍ നഘ മുനയില്‍ ഹൃദയരക്ത്തം ചാലിച്ചു  വെട്ടും
നീ ഉള്ളില്‍ തുടിച്ചാല്‍ ഈ ഹൃദയം ഞാന്‍
മുറിച്ചു കളയും ...................
 
..........................................................................
 
ഒന്നും ആഗ്രഹിക്കാതെ നിന്നെ സ്നേഹിച്ചത്തിനു
പകരം എനിക്ക് കിട്ടിയത് ...?
വെറുപ്പിന്റെ ഒരു കൂന വാക്കുകള്‍
 
 ..............................................................
നിന്നെ ഞാന്‍ ശപിക്കുന്നു !!!!!!!!!!!!!!!!!!!!!!!!
സ്നേഹം തേടി നീ അലഞ്ഞു തിരിയും !!!!!!!!!!
ശിഖണ്ടിയെ പോലെ .....ദാഹിച്ചലയുന്ന
നിനക്ക് പാനപാത്രത്തില്‍ നിറച്ചു കിട്ടുന്നത്
വെറുപ്പിന്റെ ഒരു കവിള്‍ ഉപ്പു വെള്ളം മാത്രം ........................
...................................................................
ഒരു തിരസ്കാരത്തിലും നീ എന്നെ  ഓര്‍ക്കും ...
ഒരു പെണ്ണിലും നീ എന്നെ കാണും ..
ഓരോ ഓര്മ ക്കും എന്റെ നിറമായിരിക്കും
നിന്റെ ഓരോ നിമിഷങ്ങളെയും  ഇന്ന് എന്റെ കണ്ണില്‍ നിന്നും
 വീണുപോയ മുത്തുമണികള്‍ പൊള്ളിക്കും
----------------------------------------------------------------
സാല്യ രാജ്യത്തിലെ ഓരോ പുല്ലിലും പൂവിലും 
നീ എന്റെ സ്നേഹം തേടും ....ഭ്രാന്തനെ പോലെ
അലയും !!! അമ്പ  ചരിത്രമാകുന്നത് നീ കാണും
നഷ്ട പ്രണയം തേടി നീ വരും ....
ഞാന്‍ കാത്തിരിക്കും ...............................
 

15 comments:

  1. നല്ല ആശയം, വരികള്‍...

    ReplyDelete
  2. പ്രോത്സാഹനത്തിനു നന്ദി ...

    ReplyDelete
  3. നല്ല വരികള്‍ .. ആശംസകള്‍

    ReplyDelete
  4. നല്ല വരികള്‍. നല്ല കവിത. ഈ വരികള്‍ക്കിടയിലായുള്ള നീണ്ട കുത്തുകള്‍ എന്തിനാണ്..

    ReplyDelete
    Replies
    1. പറയാന്‍ കഴിയാതെ പോകുന്നത് പലതും
      ഇടയില്‍ വരികള്‍ ആകാതെ
      കുത്തുകളായി അവശേഷിക്കുകയാണ് .സുഹൃത്തേ ..

      നന്ദി ...വായനക്കും അഭിപ്രായത്തിനും ...

      Delete
  5. നന്ദി ...പ്രോത്സാഹനത്തിന്

    ReplyDelete
  6. നന്നായിട്ടുണ്ട്,ഒന്ന് കൂടി നന്നായി എഡിറ്റ്‌ ചെയ്യണം.വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണം.
    ആശംസകള്‍ !

    ReplyDelete
  7. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി

    verification മാറ്റിയിട്ടുണ്ട്

    ReplyDelete
  8. ആ അവസാനത്തെ വരികള്‍ ഫീല്‍ ചെയ്തു.....
    ഒന്നും പറയാനില്ല...

    ReplyDelete
  9. പക്ഷെ ഇപ്പോഴത്തെ അംബകള്‍ എളുപ്പം തിരസ്കൃതരാവുന്നു

    കവിത കൊള്ളാം

    ReplyDelete
    Replies
    1. അംബമാര്‍ അപമാനിക്കപ്പെടുമ്പോള്‍
      ചരിത്രം തിരുത്തി എഴുതപെടുകയാണ്

      സംഭവിക്കുന്നതെല്ലാം നല്ലതിന് ...
      അഭിപ്രായത്തിനു നന്ദി

      Delete
  10. കവിത നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി
      ഇനിയും വരുമല്ലോ

      :)
      വായിച്ചു തെറ്റുകുറ്റങ്ങള്‍ പറഞു തരുമല്ലോ
      നന്ദി എല്ലാവര്ക്കും

      Delete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!