
ചില്ല് ജാലകത്തിനപ്പുറത്തു
നിലാവിന്റെ കുഞ്ഞുങ്ങൾ
ഓടിക്കളിച്ച മുറ്റത്തു
രാമഴയുടെ രൗദ്രതാളം ...
നീ വന്നത് ഒരു
ഒരു മഴയുടെ കൈപിടിച്ചോ ?
അതോ ഒരു വിഹ്വലതയായി ഉള്ളിൽ
കടന്നുകയറി എന്നെ തളർത്തിയ
ഒരു വേർപാടിന്റെ നോവിൽ
ആർത്തലച്ചു പെയ്തൊഴിയുന്ന
രാമഴയായി ഞാൻ മാറിയിരുന്നോ .. ?
ചിതറി കിടക്കുന്ന
ഓർമ യുടെ ചില്ലുകളിൽ
നനഞ്ഞ് പടർന്ന സിന്ദൂര രേഘകൾ
എന്നെ പൊതിയുന്ന കാറ്റിൽ
പേരറിയാ പൂക്കളുടെ ഗന്ധം ..
മഴമണം നിറഞ്ഞു നിൽക്കുന്ന
ഇന്നലെയുടെ അകത്തളത്തിൽ
പെയ്തു പെയ്ത് നീ ..
പുറത്ത് രാമഴ ..ഇപ്പോഴും പെയ്തു തീരാതെ ....
രാമഴ പെയ്ത് തീരാതെ.....
ReplyDeleteനല്ല രചന
മഴ പോലെ കുറെ ഓർമ്മകൾ ...നന്ദി വന്നതിനും അഭിപ്രായത്തിനും
Deleteഅകത്തളങ്ങളിൽ നീയും പുറത്ത് രാമഴയും ... നല്ല വരികൾ
ReplyDeleteഓർമ്മകൾ പെയ്തു തീരാതെ ...നന്ദി വന്നതിനും അഭിപ്രായത്തിനും
DeleteThis comment has been removed by the author.
ReplyDeleteപെയ്യട്ടെ...തിമിര്‍ത്തു !
ReplyDeleteമനസ്സൊന്നു കുളിര്‍ക്കെട്ടെ !
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
പെയ്തു തീരാതെ ...നന്ദി വന്നതിനും അഭിപ്രായത്തിനും
Deleteനന്നായി ഒന്ന് നനഞ്ഞ പോലെ!
ReplyDeleteനനഞ്ഞു അല്ലെ ..? അതുമതി..നന്ദി
Deleteഒരു കുഞ്ഞു
ReplyDeleteമഞ്ഞു
തുള്ളിയായ്
ഊറി നാം
ഇലയിൽ നിന്നും
താഴെ ഇല്ലായ്മായിലേക്ക്
നല്ല വരുകൾ
ആശംസകൾ
മം ..അങ്ങനെയും ആകാം ..നന്ദി
Deleteപേരറിയ പൂക്കളുടെ ഗന്ധം പരക്കുന്ന കവിത ..
ReplyDelete