Sunday, June 28, 2015

ജന്മാന്തരം
















പല ജന്മങ്ങ ളിൽ ഞങ്ങ ൾ കണ്ടുമുട്ടി കൊണ്ടിരുന്നു 
പാറ്റയും പുഴുവായും പൂച്ച യായും നരിയായും ...
ഞങ്ങൾ ജന്മത്തിന്റെ അന്ത്യം തേടിക്കൊണ്ടിരുന്നു 
നാരിയായി ഞാനും നരനായി  അവനും ജനിക്കാൻ 
ജന്മ കടലുകളിൽ കടം കൊടുത്ത നാണയങ്ങൾ അനവധി ...............
....................................................................... പല ജന്മങ്ങളിൽ ഞാൻ പിന്നെയും  അവൻ എനിക്ക് മുൻപേയും   
 ഭൂമിയിൽ വന്നു പോയി ....
കണ്ടു മുട്ടാൻ കഴിയാതിരുന്നപ്പോഴൊക്കെ 
ജന്മത്തിൽ നിന്നു ഒളിച്ചോട്ടം നടത്തി അവൻ ആ കടം തീർത്തു 
ജന്മമൊടുക്കാൻ  ധൈര്യം കിട്ടാതെ .. 
ബലികാക്ക രൂപത്തിൽ  അവനെ ഞാൻ തിരിക വിളിച്ചു...

......................................................................................... മരമായി ജന്മം കൊണ്ട് മടുത്തപ്പോൾ 
മഹാമാരിയായി വിണ്ടു കീറിയ എന്റെ
മാറിലേക്ക്‌  പെയ്തൊഴിഞ്ഞു 
കണ്ടും കാണാതെയും ..അറിഞ്ഞും അറിയാതെയും ..
പരസ്പരം തേടി തേടി ...ഏതോ ജന്മാന്തര തീരത്ത് 



5 comments:

  1. NB:

    Mini, Shaleer Ali,ajith....ക്ഷമിക്കുമെല്ലോ പോസ്റ്റ്‌ ഡിലീറ്റ് ആയി പോയതിനാൽ വീണ്ടും പബ്ലിഷ് ആക്കിയതാണ് കമന്റ്സ് നഷ്ടമായി..:(:(

    ReplyDelete
  2. കുഴപ്പമില്ല. ജന്മാന്തരങ്ങളിലൂടെ ലക്ഷ്യത്തിലെത്തുകയെന്നതല്ലേ പ്രധാനം. കമന്റുകള്‍ പോയാല്‍ പോട്ടെന്നേ. ഹഹഹ.

    ReplyDelete
    Replies
    1. പോയാല്‍ പോട്ടെന്നേ...:/ഡിലീറ്റ് ആക്കിയതായി കരുതി കൂടല്ലോ ..എന്നേയുള്ളു :)

      Delete
  3. വായിച്ചു.ഇഷ്ടമായി!!!!

    ReplyDelete
  4. ഇഷ്ടമായി, പക്ഷെ അക്ഷരങ്ങള്‍ ശ്രദ്ധിക്കണം. ( ജന്മക്കടല്‍, ബലിക്കാക്ക, തേടിത്തേടി). ആശംസാസ്

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!