Sunday, August 9, 2015

ഒഴിഞ്ഞ കിളിക്കൂടുകൾ





















തുള്ളി തോരാത്ത മഴയുടെ ആരവം പോലെ
ഭയ സംഭീതമായ ഒരു രാത്രി  പോലെ ...
നിമിഷങ്ങളെ നിശബ്ദതയില്‍
നിന്നുണര്‍ത്തി    കത്തി പടരുകയാണ്
നീ അടർന്നു പോകുന്നതിന്റെ വേദന .....
.........................................................
ഉൾതുടിപ്പുകൾ തൊട്ടറിഞ്ഞ്
പുറകിൽ  നിന്ന് ചുറ്റിപിടിക്കുന്ന കൈകൾ ,
മുടിയിഴകളിൽ നനുത്ത സ്പർശം
ഒരു ചിരിയുടെ മണി കിലുക്കം ...
താള തലങ്ങളുടെ പാരമ്യത്തിൽ
നിൽക്കുന്ന ഗാന ശകലങ്ങൾ ...
കാൻവാസിൽ വിരിയുന്ന പ്രതിഭയുടെ പാടവം ........
കാത്തിരുപ്പിന്റെ അവസാനം
എന്റെ കിളിക്കൂട്ടിൽ വന്നുപെട്ട
നവംബറിന്റെ കുളിര് ...
.............................................................................................

കടലാഴങ്ങളിൽ നിന്നുമൊരുനിമിഷം
മണലാരണ്യത്തിലേക്കു  എന്റെ
ചിന്തകളെ കുടഞ്ഞിട്ടുള്ള
നിന്റെ കടന്നു പോക്കുകളിൽ
ഞാൻ പുകയുന്നതെന്തേ ?....
.............................................................................................

പ്രതീക്ഷകളുടെ കടലിന്റിപ്പുറത്ത്
ആഗ്രഹങ്ങളുടെ ചുള്ളിക്കമ്പുകൾ
കൂട്ടി വെച്ച ഈ പഴയ കൂട്ടിലേക്ക്
നിന്റെ വരവും കാത്തിരിപ്പുണ്ടാവും ....
രണ്ടിണക്കിളികൾ.... 

8 comments:

  1. വരും വരാതിരിക്കുമോ
    പ്രതീക്ഷ മാത്രമാശ്രയം

    ReplyDelete
  2. പ്രതീക്ഷയോടെ കാത്തിരിക്കാം...

    ReplyDelete
  3. തിര്യെ വരുന്ന വരെ കാത്തിരിയ്ക്കാം.

    ReplyDelete
  4. വായിച്ചു, ഇഷ്ടപ്പെട്ടു.

    ReplyDelete
  5. എഴുത്ത് നന്നായി .സമീരം....ഈ വഴി വന്നതിനു നന്ദി

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!