
pic from google
നിന്റെ കണ്ണുകൾ
ആത്മാവിലേക്ക് ഉറ്റു നോക്കുന്നതു പോലെ ...
ഉള്ള് നോവുമ്പോൾ നീയെന്നെ ചേർത്ത് പിടിക്കും പോലെ ...
അണയാത്ത തിരിനാളം നീട്ടി ഉള്ളിന്റെ ഇരുട്ടിൽ
നീ ആഞ്ഞു കത്തും പോലെ ...
ആഗ്രഹിക്കുന്നതെല്ലാം അറിഞ്ഞു തരുമ്പോലെ ....
ഏകാന്തതയിൽ പിന്നിലൊരു പദനിസ്വനം
നീ എന്നെ തൊട്ടു വിളിക്കും പോലെ ...
കണ്ണടച്ചാലൊരു കാർമേഘ
തുണ്ടിന്റെ മടിയിൽ മയങ്ങും പോലെ
നീയൊരു സുന്ദര സ്വപ്നം പോലെ ...
കേൾക്കുന്നതെല്ലാം നിന്റെ വേണുഗാനത്തിന്റെ
ശീലുകൾ പോലെ ...
നീയേതോ കവിതയുടെ താളം പോലെ ....
നീയെന്റെ മുടിയിഴയിൽ മയിൽ പീലി പോലെ
ചിന്തകളിലൊരു നീലകടമ്പു പോലെ
കണ്ണാ ഞാൻ നിന്നെപ്പോലേ.....