Friday, January 22, 2016

നിന്നോട്


pic from google

നിന്റെ കണ്ണുകൾ
ആത്മാവിലേക്ക് ഉറ്റു നോക്കുന്നതു പോലെ ...
ഉള്ള് നോവുമ്പോൾ നീയെന്നെ ചേർത്ത് പിടിക്കും പോലെ ...
അണയാത്ത തിരിനാളം നീട്ടി ഉള്ളിന്റെ ഇരുട്ടിൽ
നീ ആഞ്ഞു കത്തും പോലെ ...
ആഗ്രഹിക്കുന്നതെല്ലാം അറിഞ്ഞു തരുമ്പോലെ ....

ഏകാന്തതയിൽ പിന്നിലൊരു  പദനിസ്വനം
നീ എന്നെ തൊട്ടു വിളിക്കും പോലെ ...
കണ്ണടച്ചാലൊരു  കാർമേഘ
തുണ്ടിന്റെ മടിയിൽ  മയങ്ങും പോലെ
നീയൊരു സുന്ദര സ്വപ്നം പോലെ ...


കേൾക്കുന്നതെല്ലാം നിന്റെ വേണുഗാനത്തിന്റെ
ശീലുകൾ പോലെ ...
നീയേതോ കവിതയുടെ താളം പോലെ ....
നീയെന്റെ മുടിയിഴയിൽ മയിൽ പീലി പോലെ
ചിന്തകളിലൊരു നീലകടമ്പു  പോലെ
കണ്ണാ ഞാൻ നിന്നെപ്പോലേ.....


7 comments:

  1. കണ്ണനെന്നും പ്രചോദനമാണല്ലേ

    ReplyDelete
    Replies
    1. അതേ ..ആ ഒരു മഹാവൃക്ഷശ്ചായ മാത്രേ ഉള്ളൂ ഒരാശ്രയം ...കുറെ നാളായി അജിത്തിനെ ഈ വഴി കണ്ടിട്ട് ..നന്ദി

      Delete
  2. പല വാക്കുകളും ക്ലിഷേ ആയി തോന്നി.. വേണുഗാനം, പദനിസ്വനം, കാര്മെഘാ തുണ്ട് പോലെയുള്ളവ...
    ഇപ്പൊ തുടര്‍ച്ചയായി ഇത്തരം വാക്കുകള്‍ കാണുന്നു, അതാ...

    ReplyDelete
  3. ... ഇനിയും ശ്രദ്ധിക്കാം ..വാക്കുകൾ ....ഇതിനർഥം എന്റെ കവിതകൾ വായിക്കുന്നു എന്നാണല്ലോ നന്ദി ...:)

    ReplyDelete
  4. കണ്ണനോട്‌ പറയുന്നു അല്ലേ?

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!