Thursday, May 26, 2016

കാലത്തിന്റെ കണക്കുകാരൻ ...






















കറുകറുത്ത നിറമുള്ള ഉത്തരീയം 
കുടഞ്ഞെടുത്ത് , കാവി നിറമാർന്ന 
കണ്ണുകളിൽ അഞ്ജനം എഴുതി കറുപ്പിച്ച് ..
ഇടതൂർന്ന ചുരുൾ മുടികോതിയൊതുക്കി 
ഇഴപിരിഞ്ഞൊതുങ്ങാതെ  നിൽക്കുന്ന 
മീശ ചെമ്പഴഞ്ഞി ചാറുകൂട്ടി  പിരിച്ചിഴച്ച് 
അനേകം വിദ്വാന്മാരെ വിദഗ്ദമായി കുടുക്കിയ
കയറെടുത്തു പേരെഴുതി വെട്ടിയ താളുകൾ 
വേഗത്തിൽ മറി ച്ചു നോക്കി  ..
ചിത്ര ഗുപ്തന്റെ കാതിൽ ഗുപ്തമായെന്തോ മന്ത്രിച്ച്‌..
പടിയിറങ്ങുകയാണ് കാലത്തിന്റെ കണക്കുകാരൻ ....


രാത്രിയുടെ മടിയിലേക്ക്‌ പകലിന്റെ പതനം 
എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു 
ഒരു  പൂവിതൾ  കൊഴിയുന്നു ...
ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു 
ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു 
ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ 

പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു 







PIC FROM GOOGLE

11 comments:

  1. പ്രകൃതിനിയമങ്ങൾക്കുണ്ടോ ഒഴിവുകഴിവുകൾ

    ReplyDelete
    Replies
    1. രാപകൽ ഭേതമില്ലാതെ ...ആൺ പെൺ ഭേതമില്ലാതെ ..ജാതിമത വേർതിരിവില്ലാതെ ..എല്ലാർക്കും ബാധകമായ ഒരേ ഒരു നിയമം

      Delete
  2. കാലത്തിന്റെ കണക്കുകാരന്റെ അവതരണം നന്നായി. രണ്ടാമത്തെ ഭാഗം എന്തെന്ന് മനസ്സിലായില്ല.

    ReplyDelete
    Replies
    1. രാത്രിയുടെ മടിയിലേക്ക്‌ പകലിന്റെ പതനം ..പകലിന്റെ മരണം
      എവിടെയോ ഒരു ദേശാടന പക്ഷി ചിറകു കുടയുന്നു
      ഒരു പൂവിതൾ കൊഴിയുന്നു ...ഒരു കുഞ്ഞു മരണം
      ഒരു വെടിയൊച്ചയിൽ ഭൂമി നടുങ്ങുന്നു --അമ്മയുടെ കവലാളിന്റെ നെഞ്ഞിലേക്ക്
      ഒരമ്മയുടെ ദീന രോദനത്തിൽ ഒരു പുഴ വറ്റുന്നു ..ഒരു മാതൃത്വം മരിക്കുന്നു
      ഒരു ജീവന്റെ അന്ത്യശേഷിപ്പിനെ ..അവൻ പടികയറുമ്പോൾ
      പഞ്ച ഭൂതങ്ങൾ വിഴുങ്ങുന്നു ..
      മനസ്സിലാകാത്തത് എനിക്കാണ് ..എവിടെക്കാണ്‌ ...ഈ പോക്ക് ...???????

      Delete
    2. യുഫ്രറ്റീസ് ടൈഗ്രീസ് അണ്ടകടാഹങ്ങളുടെ അച്ചു തണ്ടെ
      മരണമാം കഴുകൻറെ ചിറകടി ശബ്ദമേ
      വരൂ വന്നെന്നിൽ നിറയൂ......

      Delete
    3. Deep into that darkness peering, long I stood there, wondering, fearing, doubting, dreaming dreams no mortal ever dared to dream before*

      Edgar Allan Poe*

      Delete
  3. കാലന്റെ എഴുന്നുളളുവർണ്ണന മോശമായില്ല. രണ്ടാടാമത്തേത് വായിച്ചപ്പോൾ ഒരു പാവത്തിനെ കൊണ്ടുപോകാൻ ഇത്രേം തെയ്യാറെടുപ്പ് വേണമോയെന്ന് തോന്നിപ്പോയി.....
    ആശംസകൾ ....

    ReplyDelete
  4. ഇടക്കിട്ടു ആരേലും കണ്ടു പോയാൽ ഗെറ്റ് അപ്പ്‌ കുറക്കെണ്ടാന്നു കരുതീട്ടുണ്ടാവും

    ReplyDelete
  5. Is it your full name Jyothi Lakshmi...??? I know one Jyothi Lakshmi from Vettoor who studied with me...that's why...

    ReplyDelete
  6. I am sorry I am seeing this just now after one year I am working in abu dhabi , where are you..? we were together till grade 4 ...right ?

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!