
വിഷു പക്ഷി ചിലക്കാത്ത ഒരു നാട്ടില്‍....
സ്വര്‍ണ വര്‍ണമാര്‍ന്ന പൂവുകള്‍ വിലകൊടുത്തു വാങ്ങി ...
കൈനീത്തിന്ടെ കണക്കുകള്‍ കൂടിയും കിഴിച്ചും..
കണ്ണന്റെ കണ്ണില്‍ കണ്ട നനവു കണ്ടില്ലാന്നു നടിച്ചും
മറ്റൊരു വിഷുക്കാലം..
പൂക്കൊന്ന പൂത്ത വഴിയില്‍ ..
പൊഴിഞ്ഞ് വീണ് പോയ ഓര്‍മകള്‍...
കൊത്തിതിരഞ്ഞു വിഷു പക്ഷി പാടാന്‍ മറന്നിട്ടുണ്ടാകും...
ചില്ലകള്‍ക്കപ്പുറത്ത് കാണാന്‍ ഒളിച്ച് നിന്ന്
എന്റെ വിഷു പുടവ ഇളക്കാന്‍ കഴിയാത്...
കാത്ത് മടുത്ത കാറ്റും മടങ്ങി പോയിട്ടുണ്ടാകും...
പഴ മാങ്ങ തേടി അലഞ്ഞോരു അണ്ണാര കണ്ണന്
പുതു മേടകള്ക്കിടയില് ഇടയില്‍ വഴി തെറ്റി കരയുന്നുന്ടാകും..
വിഷു കൈനീട്ടാം ഇല്ലാതെ വിശക്കുന്ന വയറുമായീ
എന്റെ കളീക്കൂടുക്ക മുഖം താഴ്ത്തി
ഇരിക്കുന്നുന്ടാകും...
വിഷുവീനേ തേടി എന്റെ മേടമാസപുലരികള്‍
അലയുകയാണ് ...