Sunday, May 8, 2011

നഷ്ട സ്വപ്നം

 
പുറത്തേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള..
ആ വീടിന്റെ വരാന്തയില്‍ പെറുക്കിക്കൂട്ടിയ 
കുന്നിമണികള്‍ എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കില്‍
വര്‍ഷങ്ങള്‍ എന്നെ തനിച്ചാക്കി ഓടിയും നടന്നും പടിയിറങ്ങി..
 
വിറങ്ങലിച്ച ചുവരുകളില്‍ പായലുകള്‍ എന്റെ
നഷ്ടസ്വപ്നത്തിന്റെ ചിത്രം കോരിയിട്ടു
പൂക്കാന്‍ മടിച്ച തേന്മാവിന്റെ കരിഞ്ഞുണങ്ങിയ ചില്ലകളില്‍
തൂക്കണാം   കുരുവികള്‍ കൂടുകെട്ടിയാടി  ... 
 
പൊട്ടിയടര്‍ന്ന മേല്‍ക്കൂരയിലൂടെ ഇടവപ്പാതി 
എന്നെ നോക്കി കരഞ്ഞു..
എന്റെ നിശാ ഗാന്ധി പൂക്കളെ വിരിയിക്കാന്‍
പൌര്‍ണമി മാനത്ത്‌ മടിച്ചു നിന്നു...
 
നഷ്ട സ്വപ്നങ്ങള്‍ തുറന്നിട്ട ജാലക വാതിലിലൂടെ
ചിറകുകള്‍ വീശി പറന്നു പോയീ ...

2 comments:

  1. ഇതു വായിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ എന്റെ മനസ്സിന്റെ ജാലക വാതിലിലൂടെയും
    ചിറകുകള്‍ വീശി പറന്നു പോയീ...
    കൊള്ളാം..മനോഹരം കേട്ടോ...ഭാവുകങ്ങള്‍ നേരുന്നു..
    www.ettavattam.blogspot.com

    ReplyDelete
  2. സ്വപ്നങ്ങള്‍ പറന്നു പോയ ദിക്കിലേക്ക് നോക്കി
    പകച്ചു നില്‍ക്കുകയാണ് ഞാനും ....
    നന്ദി ...!!

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!