
പാഴ്മരങ്ങള്‍ നിരന്നു നില്‍ക്കുന്ന
പാതയുടെ അന്ത്യത്തില്‍
പായലും പന്നലിന്റെ സ്വകാര്യതയും നിറഞ്ഞ
ആ പഴയ കുളക്കരയില്‍...
അഴുകിയ താന്നി ഇലകളുടെ
മടുപ്പിക്കുന്ന ഗന്ധം വഹിക്കുന്ന
കാറ്റിന്റെ കൈകളെ തട്ടിമാറ്റി
ഇലഞ്ഞിപ്പൂമണം ഒഴുകിയിരുന്ന
ഇന്നലെ യുടെ ഓര്‍മകളിലേക്ക്
കൂപ്പു കുത്തുന്ന എന്റെ മനസ്സിനെ
അടക്കിപ്പിടിച്ചു നഷ്ട പ്പെട്ട
എന്തിനയോതേടി സ്വയം
മറന്നു അല്പ നേരം ...
ഈ കല്പടവുകളിലാണ്
എന്റെ ചിലങ്കകള്‍ നഷ്ടപ്പെട്ടത്...
ഇലഞ്ഞി പൂക്കളുടെ മണം ഉള്ള
എന്റെ ഇന്നലെകള്‍ മുങ്ങിമരിച്ചത് ഇവിടെയാണ്...
പച്ചനിറ മാര്‍ന്ന ഈ നിശബ്ദതയുടെ
ഹൃദയത്തിലെയിടെയോ ചിപ്പിയില്‍
അമൂല്യമായ ഒരു മുത്ത് പോലെ
എന്റെ സ്വകാര്യത മയങ്ങി കിടക്കുന്നുണ്ടാകും..
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!