
കറുപ്പിന്റെ അഗാധതയില്‍ വെളുപ്പിന്റെ ആധിപത്യം
ഉറപ്പിക്കാന്‍ നരയുടെ അനുവാദം ഇല്ലാത്ത കടന്നു കയറ്റം!!
ആരോ തീര്‍ത്ത അതിര് വരമ്പുകളില്‍ ഉടക്കിയ ജീവന്റെ പുസ്തകം
മടക്കാന്‍ കാലമാകുന്നു എന്ന ഓര്മ പെടുതലിനു
അടിവരയിട്ടു കൊണ്ട് അതിക്രമിച്ചു കടന്ന
നരയുടെ അക്രമത്തിനു മുകളില്‍
ചായം വാരി പുരട്ടി പിടിച്ചു നിര്‍ത്തുന്ന
ജീവന്റെ പച്ചപ്പ് നോക്കി നരയുടെ ചിരി ...!!
അനുഭവങ്ങള്‍ ചുഴി തീര്‍ത്ത നെറ്റിയോടു
അകലം തീര്‍ത്തു പ്രതി ബിംബത്തില്‍ കാലപ്പഴക്കത്തിന്റെ
ചുളിവുകള്‍ തീര്‍ത്തു....
അനുഭവങ്ങളുടെ വെള്ള വര ഒന്നായീ...
രണ്ടായീ അനേകം ആയീ ആയുസ്സിന്റെ
താളുകള്‍ ചീന്തിക്കൊണ്ടേ ഇരിക്കുന്നു
!!