
എന്നില്‍ നിന്ന് അവനെ വിലക്ക് വാങ്ങി
തളച്ചിട്ട പച്ച നോട്ടുകള്‍ക്ക്
എന്റെ നഷ്ടനിമിഷങ്ങളുടെ മണം ആണ് എന്ന്
ഞാന്‍ എങ്ങനെ പറയും ..?
അവന്റെ നേട്ടങ്ങളുടെ പടിയില്‍ എന്റെ
സ്വപ്നങ്ങളുടെ ശവ കല്ലറ തീര്‍ന്നത്
പറയാതെ അവന്‍ എങ്ങനെ അറിയും ..?
എന്നിലേക്ക് ഞാന്‍ ഒതുങ്ങിയ ദിനങ്ങള്‍ക്ക്
മുകളില്‍ പെയ്യാന്‍ അവന്റെ വിയര്‍പ്പിന്റെ ചന്ദന ഗന്ധം
ഉണ്ടായിരുന്നു എന്ന് അവന്‍
അറിയുന്നുണ്ടാകുമോ ..?
നേട്ടങ്ങള്‍ക്ക് മുകളില്‍ കുരുങ്ങിയ കണ്ണുകളില്‍
എന്റെ അവ്യക്തത നിറഞ്ഞ രൂപം
തെളിയുന്നുടകുമോ ..?
എന്റെ വാക്കുകളില്‍ കുരുങ്ങുന്ന
നഷ്ടബോധം നിന്നെ തേടുകയാണ്
എന്ന് ഞാന്‍ എങ്ങനെ പറയും .....?
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!