
സന്ധ്യയുടെ കവിളില്‍ പ്രണയ വര്‍ണ്ണം
ചാര്‍ത്തി തിരിച്ചു പോകാന്‍ വിധിക്കപ്പെട്ട പകല്‍...
രാവിന്‍റെ കറുത്ത കൈകളില്‍ കിടന്നു പിടഞ്ഞു
മരിക്കുന്ന സന്ധ്യയുടെ വേദന ..
മഴയുടെ കുളിരില്‍ മുഖം കറുപ്പിച്ചും
കാറ്റിന്റെ വരവില്‍ വീണ്ടും ചിരിച്ചും
മേഘസംഗീതം ...
പകലിന്റെ വീണ്ടുവരവില്‍
കണ്ണുകള്‍ ചുവപ്പിച്ചു രാവിന്‍റെ ഉരുകി തീരല്‍ ...
സൂര്യനെ തേടുന്ന താമരയുടെ
വിരഹത്തിന്റെ ഉള്ളില്‍ .....
ഒരിറ്റു പ്രണയം തേടി
അന്ത്യം വരിക്കുന്ന വണ്ടിന്റെ അവസാന
സംഗീതം ...
ഒഴുകുന്ന്ന ദിനങ്ങളുടെ തനിയാവര്‍ത്തനം !!!
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!