
വാക്കുകള്‍ ..എനിക്ക് ചുറ്റും ..
മഞ്ഞിന്റെ കുളിറാര്ന്നവ...
നിശഗന്ധിയുടെ സൌരഭ്യം നിറഞ്ഞവ..
ദേവരാഗങ്ങളുടെ അപൂര്‍വ ഭംഗി നിറച്ചവ..
വര്‍ണ്ണങ്ങള്‍ നിറഞ്ഞവ ...
തീയുടെ.. പുകയുടെ ഗന്ധം നിറഞ്ഞവ ...
എന്നിലെ എന്നെ ഇല്ലാതെ ആക്കാനും
വന്‍ വൃക്ഷമാക്കാനും കഴിവുള്ളവ ..
നിമിഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും
നേരിനെ കൂട്ടിലടച്ചും ജീവിതത്തെ മുന്നോട്ടു
പിടിച്ചു വലിച്ചും വാക്കുകള്‍ ...
അര്‍ഥം ഇല്ലാത്തവ ..അര്‍ഥം കൂടിയവ
അര്‍ത്ഥങ്ങള്‍ക്ക് അര്‍ഥം കല്പ്പിക്കത്തവ...
നിറങ്ങളില്‍ കുളിച്ചു നേരില്‍ നെറികേട്
നിറച്ചവ..
എന്നെ മകളും കാമുകിയും ...
ഭാര്യയും അമ്മയും സുഹൃത്തും ആക്കി
തടവിലിട്ട വാക്കുകളുടെ ഇന്ദ്രജാലം ...
വേദനകള്‍ തന്നു സന്തോഷം തന്നു
എന്റെ ജീവിതത്തിന്റെ താളുകളില്‍...
എന്റെ ചിന്തകളില്‍ അവ പല രൂപങ്ങള്‍
തീര്‍ത്തു ഭാവങ്ങള്‍ പേറി ഒഴുകി നടക്കുകയാണ്