
ചില്ലുകള്‍ ഇല്ലാത്ത കണ്ണടയിലൂടെ
...........നോട്ടപിശകില്‍ നഷ്ടമായ
നാളെയെ തിരഞ്ഞു ....
കീറിപിഞ്ഞിയ ..തുണിയില്‍ മൂടി വെച്ച ....
നഗ്നതയില്‍ അരിക്കുന്ന കൂനനുറും പുകളെ
ഞെക്കി കൊന്നും ...ചുറ്റും പറന്നു മൂളുന്ന
ഈച്ച കളെ ആട്ടിയകറ്റാ ന് വിഫല ശ്രമം നടത്തിയും
പതിവായി കൂനികൂടുന്ന കടത്തിണ്ണയുടെ ചുവരുകളില്‍
നഖമുന കൊണ്ട് അവ്യക്ത ചിത്രങ്ങള്‍ തീര്‍ത്തും
ആര്‍ക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡം പോലെ... !!
ആരോ കോറിയിട്ട അവ്യക്ത രൂപം പോലെ ....!!
രാപകലുകള്‍ തള്ളി നീക്കുന്ന അയാളുടെ ദിനങ്ങളില്‍ ..
നീണ്ട നെടു വീര്‍പ്പുകളും,സഹതാപവും
പുശ്ച രസവും, നിറഞ്ഞ നോട്ടവും
നിറച്ച് ഒഴുകുന്ന തെരുവിന്റെ ........!
സ്ഥിരം കാഴ്ച്ചയില്‍ കുങ്കുമനിറം കലര്‍ത്തി ...
അയാള്‍ക്ക് ....മുക്തി നല്‍കിയത് ആരാകും ..?
അയാളുടെ ചിത്രങ്ങള്‍ അനശ്വരം ആക്കിയത്
ഏതു കൈകള്‍ ആകും .....?