Sunday, November 4, 2012

അവള്‍




കുന്നിക്കുരുവിലെ കറുത്ത പുള്ളികള്‍
അവയുടെ കണ്ണുകളാണ് എന്ന് പറഞ്ഞു വിസ്വസിപ്പിച്ചതും
കാവിലെ നാഗത്തറയുടെ അടിയില്‍
നാഗ മാണിക്യം ഉണ്ടെന്നു പറഞ്ഞു തന്നതും
അമ്പലതറയിലെ ആലിന്റെ ഇലകള്‍ നിരത്താതെ ഇളകുന്നത്
ഗന്ധര്‍വ ശാപം കൊണ്ടാണ് എന്നും
നിലാവിന് കൈകള്‍ ഉണ്ടെന്നും അവ ഉറക്കത്തില്‍
തൊട്ടു വിളിക്കുമെന്നും എന്നെ വിശ്വസിപ്പിച്ചത്‌ അവളാണ്....

അവളുടെ വാക്ചതുര്യത്തിന്റെ നിറവിലാണ് 
എന്റെ ബാല്യം കടന്നു പോയത് .....

ഒരു വാടിയ പൂവ് പോലെ
മാലാഖ മാരുടെ ഇടയില്‍ കൂടി
ക്ഷീണം നിറഞ്ഞ നോട്ടത്തില്‍ എന്നെ അവള്‍
എന്നെ അകത്തേക്ക് ക്ഷണിച്ചപ്പോള്‍ ....
ഉള്ളില്‍ എന്തോ വീണുടഞ്ഞതു പോലെ ....??

ഒഴുകുന്ന വാക്കുകളില്‍ ഒളിച്ചു വെച്ച കുസൃതിക്കു
വേദന നല്കിയത് ആരാണ് ...?

അവളുടെ വാക്കുകളുടെ ധാരയില്‍ ഒരു  കാരമുള്ള് തറച്ചു വെച്ചത്
അവള്‍ മുട്ട് കുത്തുന്ന ദൈവത്തിന്റെ അറിവോടെയോ..?

അനുവാദം ഇല്ലാതെ അവളുടെ സന്തോഷത്തില്‍
കടന്നു കയറാന്‍ വിധിക്ക് അനുവാദം നല്കിയതു ആരാണ് ....?

നീതി ശാസ്ത്രങ്ങള്‍ക്ക് നിരക്കാത്ത നിയതിയുടെ
ഈ കളിയില്‍ അവളുടെ സ്വപ്നങ്ങള്‍ മണ്ണോടു ചേരുമ്പോള്‍
എനിക്ക് ബാക്കിയായി ഓര്‍മയുടെ ഒരുപിടി കുന്നിമണികള്‍ ....

4 comments:

  1. "നീതി ശാസ്ത്രങ്ങള്‍ക്ക് നിരക്കാത്ത നിയതിയുടെ
    ഈ കളിയില്‍ അവളുടെ സ്വപ്നങ്ങള്‍ മണ്ണോടു ചേരുമ്പോള്‍
    എനിക്ക് ബാക്കിയായി ഓര്‍മയുടെ ഒരുപിടി കുന്നിമണികള്‍-
    മനസ്സില്‍ വേദനയുടെ ആഴങ്ങള്‍ തീര്‍ത്തുകൊണ്ട്
    നഷ്ട സ്വപ്നങ്ങളുടെ ഭൂമികയിലേക്ക് . വിധിയും നീതിശാസ്ത്രവും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത ദ്വ ന്ദ യുദ്ധം. നല്ലകവിത. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. കുന്നിക്കുരുവിലെ കറുത്ത പുള്ളികള്‍ പോലെ
    ഉള്ളില്‍ വേദനയുടെ കറുത്ത അധ്യായം തീര്‍ത്തു ...
    അവള്‍ മടങ്ങി ..എങ്ങോട്ടോ..

    അഭിപ്രായത്തിനു നന്ദി !!

    ReplyDelete
  3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ...
    ആശംസകള്‍

    ReplyDelete
  4. മരിക്കാത്ത ഓര്‍മകള്
    ‍ അഭിപ്രായത്തിനു നന്ദി !!

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!