
ഞാന്‍ ആരാണ് ..?
ഏതോ വഴിയാത്രികന് വിശപ്പടക്കി
വഴി വക്കില്‍ തള്ളിയ
ഒരു പഴത്തിന്റെ വിത്ത് ..?
അതോ അണ്ണാറകണ്ണന്റെ ചാട്ടം പിഴച്ചപ്പോള്‍
നിലം പതിച്ചതോ ..?
തത്തമ്മ ചുണ്ടുകളുടെ
സ്നേഹ ചുംബനത്തിന്റെ
ശേഷിച്ച പകുതിയോ ... ?
അഴുകിയ എന്റെ പുറം തോടില്‍
ചവുട്ടി മുഖം ചുളിച്ചവര്‍ ഇന്ന് എവിടെ ..?
ആകാശം തേടി വളര്‍ന്ന എന്റെ ചില്ലകളില്‍
നോക്കി അഭിമാനിച്ചു നിന്നവര്‍ എവിടെ ..?
കൂടെ കൂട്ടാനും തൊട്ടിലാട്ടാനും
കാറ്റും മഴയും മത്സരിച്ച നാളുകളില്‍
എനിക്കുചുറ്റും വേലി തീര്‍ത്തു
പൈതൃകപേരില്‍ എന്നെ സ്വന്തമാക്കിയത് ആര് ..?
കൂര്‍ത്ത മുനയാല്‍ എന്റെ പുറം തോടില്‍
കോറിയിട്ട അക്ഷരങ്ങള്‍ എന്നെ
നോക്കു കുത്തിയാക്കിയ ഈ വഴിയരുകില്‍
ഞാന്‍ ...!!
അവസരം കാത്തു കിടക്കുന്ന
അറവുമാടിനെ പോലെ ..!
എന്റെ ഊഴവും കാത്തു ഇനി എത്ര നാള് ..?
അധികം താമസിയാതെ തന്നെ അറവുകത്തിയുമായി ആളെത്തിക്കൊള്ളും..
ReplyDeleteകത്തിയുടെ പിടിയുണ്ടാക്കിയതും
Deleteഈ വൃക്ഷത്തിന്റെ ശാഖ കൊണ്ടാണല്ലോ ..?
ഉണങ്ങി വിറകായി മാറിയാല്‍ പിന്നെ
മുറിക്കപെടുന്നതില് എന്തിനു വേദനിക്കണം
നന്ദി വന്നതിനും അഭിപ്രായത്തിനും !!
കൊള്ളാം.........അഭിനന്ദനങ്ങള്‍!
ReplyDeleteനന്ദി വന്നതിനും അഭിപ്രായത്തിനും ...:)
Deleteഒരു നാള് വരും....
ReplyDeleteകൊള്ളാം... ഭാവുകങ്ങള്‍..
നന്ദി !!
ReplyDelete