
ഈ മകര കുളിരില്‍ എന്നെ തനിയെ വിട്ട്
ഒരു മാത്ര തിരിഞ്ഞു നോക്കാതെ ..
നീ പോയ ദൂരം തേടി ഞാന്‍ അലയുകയാണ് ...
.......................................................
നിറമുള്ള ദ്രാവകത്തില്‍
എഴുത്തിന്റെ ആത്മാവിനെ മുക്കി
നീ പോയ വഴി നോക്കി
അക്ഷര കൂട്ടുകാര്‍ പരിഹസിച്ചു തിമിര്‍ക്കുമ്പോള്‍
മനസ്സിന്റെ മുറിവില്‍ വിരല്‍ മുക്കി
ഉള്ളിലെ വേദനകള്‍ എഴുതിത്തീര്‍ക്കാന്‍
ഞാന്‍ വീണ്ടും തേടുകയാണ് നിന്നെ ...
എഴുത്തിന്റെ ആത്മാവിനെ മുക്കി
നീ പോയ വഴി നോക്കി
അക്ഷര കൂട്ടുകാര്‍ പരിഹസിച്ചു തിമിര്‍ക്കുമ്പോള്‍
മനസ്സിന്റെ മുറിവില്‍ വിരല്‍ മുക്കി
ഉള്ളിലെ വേദനകള്‍ എഴുതിത്തീര്‍ക്കാന്‍
ഞാന്‍ വീണ്ടും തേടുകയാണ് നിന്നെ ...
...................................................
തുടങ്ങി വെച്ച ഒരു ചിത്രത്തിന്റെ
ആദ്യ പകുതി പോലെ ഈ പകല്‍ അപൂര്‍ണം ...
ശൈ ത്യത്തി ന്റെ ചായം ഒലിച്ചിറങ്ങി പടര്‍ത്തിയ
തുടങ്ങി വെച്ച ഒരു ചിത്രത്തിന്റെ
ആദ്യ പകുതി പോലെ ഈ പകല്‍ അപൂര്‍ണം ...
ശൈ ത്യത്തി ന്റെ ചായം ഒലിച്ചിറങ്ങി പടര്‍ത്തിയ
ഇളം നിറങ്ങളില്‍ കാത്തിരുപ്പിന്റെ കറുപ്പ്
നീ എവിടെയാണ് ...?
നീ എവിടെയാണ് ...?
..................................................................................
കാച്ചിയെണ്ണ മണക്കുന്ന മുടിതുമ്പില്‍ ..?
അലസമായി ചുറ്റിയ ഒരു ചേലയുടെ നഗ്നതയില്‍ ..?
വാത്സല്യത്തിന്റെ മണമൂറൂന്ന ഒരു വാര്‍ധക്യത്തിന്റെ
സ്നേഹചൂടില്‍ ...?
കണ്ണുകള്‍ കൊണ്ട് നിന്നെ ചുംബിച്ചു കടന്നു പോയ
കൌമാരത്തിന്റെ ഓര്‍മകളില്‍ ..?
അടുക്കിപ്പിടിച്ച പുസ്തകത്തിന്റെ ആദ്യ താളില്‍
ഒളിപ്പിച്ച ഒരു രണ്ടുവരിയുടെ ഓര്‍മകളില്‍...?
കാച്ചിയെണ്ണ മണക്കുന്ന മുടിതുമ്പില്‍ ..?
അലസമായി ചുറ്റിയ ഒരു ചേലയുടെ നഗ്നതയില്‍ ..?
വാത്സല്യത്തിന്റെ മണമൂറൂന്ന ഒരു വാര്‍ധക്യത്തിന്റെ
സ്നേഹചൂടില്‍ ...?
കണ്ണുകള്‍ കൊണ്ട് നിന്നെ ചുംബിച്ചു കടന്നു പോയ
കൌമാരത്തിന്റെ ഓര്‍മകളില്‍ ..?
അടുക്കിപ്പിടിച്ച പുസ്തകത്തിന്റെ ആദ്യ താളില്‍
ഒളിപ്പിച്ച ഒരു രണ്ടുവരിയുടെ ഓര്‍മകളില്‍...?
ആമ്പലും അമ്പിളിയും മത്സരിച്ചു ചിരിക്കുന്ന
അമ്പലക്കുളത്തിന്റെ കല്പടവില് ...?
പിറക്കാന്‍ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ
അലസതയര്ന്ന ഉറക്കത്തില്‍ ..?
അമ്പലക്കുളത്തിന്റെ കല്പടവില് ...?
പിറക്കാന്‍ കാത്തിരിക്കുന്ന ഒരു കുഞ്ഞിന്റെ
അലസതയര്ന്ന ഉറക്കത്തില്‍ ..?
...................................................................
എഴുത്തിന്റെ കൂരയില്‍
എന്നെ തനിച്ചാക്കി യാത്ര പറയാതെ
നീ പോയ വഴിയില്‍ നിന്നെ തേടുകയാണ്
എന്റെ കവിതയും ഞാനും .....
നഷ്ടബോധം അലയടിക്കുന്നുണ്ട് കാഴ്ചകളില്‍.....
ReplyDeleteഎനിക്കും ആ വേദന പകര്‍ന്നോ എന്നൊരു സംശയം....
വന്നതിനും അന്വേഷണത്തിന്റെ ഭാഗം ആയതിനും
Deleteവളരെ നന്ദി
തേടുക ......
ReplyDeleteനന്നായി കവിത
തേടുകയാണ് ...വളരെ നന്ദി
Deleteഅന്വേഷിപ്പിന്‍:കണ്ടെത്തിയേക്കാം
ReplyDeleteഅസ്ഥിത്വം തേടി ഇറങ്ങി പോയ എന്റെ തൂലികക്ക് വേണ്ടി
ReplyDeleteഒരനേഷണം ...ആത്മാര്‍ത്ഥമായി ...തന്നെ ...
വന്നതിനും അന്വേഷണത്തിന്റെ ഭാഗം ആയതിനും
വളരെ നന്ദി
അന്വേഷണമാണ് അല്ലേ ലക്ഷ്മി?
ReplyDelete
ReplyDeleteജീവിതം തന്നെ ഒരനേഷണം അല്ലേ ..?
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ...