
picture from google
നിന്റെ ഓർമകളിൽ ഞാൻ മരിച്ചു കിടപ്പുണ്ട്
നരച്ചു മരവിച്ച എന്റെ കണ്ണൂകളിൽ നീ ഉറ്റു നോക്കുക
എന്നിലെ നിന്നെ കാണാം ..
എന്റെ ദ്രവിച്ച മുടിയിഴകളിൽ നീ വിരൽ ചേർക്കുക
അവയിൽ നീന്റെ നീലകാർവർണം തെളിഞ്ഞു കാണാം
ശോണീമയറ്റ എന്റെ ചുണ്ടുകളിൽ ഒരിറ്റു കണ്ണീർ
ചേർക്കുക നീ മറന്നു വെച്ച ചുംബന പൂക്കൾ
കാണാം
എന്റെ തണുത്തുറഞ്ഞ ഹൃദയം നീകൈവെള്ളയിലേന്തുക അവ നിന്റെ പേര് ചൊല്ലി
മിടിക്കാൻ തുടങ്ങുന്നത് നിനക്ക് കാണാം
മണ്ണിന്റെ നിറമാർന്ന എന്റെ ശരീരം കീറി മുറിക്കുക
പൊടിഞ്ഞു ചിതറുന്ന അവയുടെ ഓരോ അണുവിലും
നീ എന്ന ഓർമ കാണാം
എന്നെ നീ ഇനിയും ഓർക്കാതിരിക്കുക
മറവിതൻ ഗംഗയിൽ എന്നെ ഒഴുക്കുക