Friday, October 4, 2013

പൂർണ്ണത



picture from google

പ്രണയം ഉള്ളിലൊളിപ്പിച്ചു -
നീ അകലെയിരിക്കുക ..
ഇതളുകൾ കൊഴിഞ്ഞ
ഒരു പൂവിൽ ഞാൻ നിന്നെ തേടാം. 

വാക്കുകളടക്കി നീ
എന്നെ നോക്കുക 
ഇഷ്ട പദങ്ങളിൽ
ഞാൻ അവയെ തടവിനിടാം. 

ഉഴുതു തീർന്ന നെല്പ്പാടം
പോലെ നീ പരന്നു കിടക്കുക 
എന്റെ പരിഭവങ്ങൾ
വിതച്ചു ഞാൻ നിന്നെ നിറക്കാം. 

നിന്റെ  കാല്പാദങ്ങൾ
എനിക്ക് കടം തരിക 
പുതിയ സീമകളിൽ
ഞാനവയെ ചേർത്ത് വെക്കാം

 
ഉള്ളിൽ പെയ്ത് നില്ക്കുന്ന
അശാന്തിയെ നീയെന്ന
കുടയാൽ  മൂടിവെക്കുക .
ഇനി നിന്റെ ആത്മാവിന്റെ
അംശം തരിക ...
എന്റെ അപൂർണ്ണതയെ
ഞാൻ  പൂർണ്ണമാക്കട്ടെ  ..

4 comments:

  1. അശാന്തിയെ കുടയാല്‍ മൂടാതെ
    അതങ്ങ് പെയ്യട്ടേന്നേ.....!!
    പെയ്ത് തീരട്ടെ

    ReplyDelete
    Replies
    1. പ്രളയംപൊലെ പെരുകുന്ന നോവിൽ അവൻ കുടയാകട്ടെ ..നന്ദി വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും

      Delete
  2. പൂര്‍ണമത:, പൂര്‍ണമിതം! നന്നായിരിക്കുന്നു, ആശംസകള്‍ !

    ReplyDelete
    Replies
    1. പൂർണത തേടിയുള്ള അലച്ചിൽ, ജീവിതം ...നന്ദി വന്നതിനും അഭിപ്രായത്തിനും

      Delete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!