pic from Google

ഞാനെവിടെയാണ്..?
മഴയൊഴുകുന്ന ഇടവഴിയിൽ...
കാറ്റുലക്കുന്ന നാട്ടുമാവിന്റെ ചില്ലകളിൽ ...
നനവിന്റെ അന്ത്യം തേടി
ഇഴയുന്ന സ്വർണ നാഗങ്ങളുടെ
മ്ണ്കൂനകളിൽ ...
മരംകൊത്തികൾ ചിത്രം മിനയുന്ന
ദേവദാരുവിന്റെ ശീതള ശ്ചായയിൽ ...
പിതൃശാപം തീർക്കാൻ
തലകീഴായി ജന്മമെരിക്കുന്ന
കടവാതിൽ കൂട്ടത്തിൽ ..
ഇലഞ്ഞി പൂമണമുള്ള ഭൂതത്താൻ
കാവിനു മുൻപിൽ ...
ആമ്പലുകൾ ആഴം മറച്ച അമ്പല
കുളത്തിന്റെ വഴുക്കുന്ന പടികളിൽ ....
ചുഴികളിൽ തണുപ്പ് നിറച്ച് എന്നെ
കുളിർപ്പിക്കുന്ന പുഴയുടെ മാറിൽ ...
കളഞ്ഞു പോയ ബാല്യം തേടി
അലയുകയാണ് ഞാനിപ്പോഴും ...
ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്... അത് കൊണ്ട് പെട്ടെന്ന് കണ്ടു പിടിച്ചോ.......
ReplyDeleteകണ്ടുപിടിക്കലുകൾ എന്നെ എന്നിൽ നിന്നും അകറ്റുന്നു ..:)
ReplyDelete