ഇന്നലെ ...
അവന്റെ നോട്ടങ്ങളിൽ ഒരു ദേശത്തിന്റെ
നിയമ സംഹിതകൾ മാറി മറിഞ്ഞിരുന്നു ...
..............................
ആ മനസ്സിൽ അനേകം സ്വപ്നങ്ങളുടെ ചൂടുണ്ടായിരുന്നു ...
അവനെ പിൻ തുടർന്നിരുന്ന അനേകം കണ്ണുകളിൽ
ആരാധനയുടെ പ്രണയത്തിന്റെ അഭിമാനത്തിന്റെ
തീവ്രത നിറഞ്ഞിരുന്നു ...
ഗംഭീര്യമാർന്ന ശബ്ദത്തിൽ അവൻ വിളിക്കുമ്പോൾ
ഒരു ഗ്രാമം മുഴുവൻ വിളികേട്ടിരുന്നു ..
ഒരു ജനതയുടെ വിശ്വാസത്തെ ചേർത്ത് പിടിക്കാൻ
അവൻ നീട്ടിയ നീട്ടിയ കൈകൾക്ക് ..
ഒരു വീടിന്റെ ഉൾക്കരുത്തുണ്ടായിരുന്നു ..
ഇന്ന് ...
നിസ്സഹായതയുടെ നിഴൽ വീണ കണ്ണുകൾക്കടിയിൽ
അനുഭവങ്ങൾ തീർത്ത നേർ രേഖകൾ ..
വെറ്റില കറപിടിച്ച ചുണ്ടുകളിൽ നിന്നുതിരുന്ന
ചിലമ്പിച്ച വാക്കുകളിൽ അവ്യക്തത ...
വിറയ്ക്കുന്ന കൈകളിൽ നിന്ന് വഴുതി പോകുന്ന വടിയുടെ മുഖപ്പ് ...
നെഞ്ചിലെ നരച്ച രോമങ്ങളിൽക്കിടയിൽ ആഡ്യത്തത്തിന്റെ അവസാനം പോലെ...
അടർന്നു പൊളിഞ്ഞ രുദ്രാക്ഷ മണികൾ ..
നിറം മങ്ങിയ മുണ്ടിന്റെ കോന്തലയിൽ
അടഞ്ഞ അനേകം വാതിലുകളുടെ താക്കോൽ കൂട്ടം..
വേഗത കുറച്ചും കൂട്ടിയും തുന്നിയ പാദുകത്തിനെ
പഴി പറഞ്ഞും അഴിഞ്ഞു പോകുന്ന മുണ്ടിന്റെ അറ്റത്ത് തെരുപ്പിടിച്ചും
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച ഒരാൾ ..
ഇരുട്ടിന്റെ അലയാഴിയിലേക്ക് കണ്ണ് നട്ട് ആരെയോ കാത്തു കാത്ത് ....
നാളെ ...
.................................
നാളെ നമ്മുടേതാണോ?
ReplyDeleteനാളെ എന്താകും എന്ന് പറയാനാവാത്തത് കൊണ്ടല്ലേ ..അപൂർണ്ണമാക്കിയത് ....:)
ReplyDeleteഅവന്റെ കാലം കഴിഞ്ഞതോ, കഴിച്ചതോ..?
ReplyDeleteകാലത്തിന്റെ കുത്തൊഴുക്കിൽ അവനൊരോർമ ...
DeleteNaale enthakumennu aarkariyaam
ReplyDeleteകാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും ....:)
Delete