Wednesday, December 7, 2016

അപരാഹ്നം

pic from google















പരന്നൊഴുകുന്ന വെയിലിൻറെ  പരവതാനിയിൽ 
പകലുറങ്ങുന്ന നേരം ...
കൊഴിഞ്ഞുവീണ  തൂവലുകൾ തേടി കരിയില പക്ഷികൾ 
തിരച്ചിൽ തുടരുന്ന തൊടിയുടെ അതിർത്തിയും കടന്നു 
ഒരു നോട്ടം നീളുന്നുണ്ട് ...നിന്നെ തേടി ..

ചുവടനക്കം തീർക്കാൻ വെമ്പി നിൽക്കുന്ന മണൽത്തരികൾ 
അടക്കം പറയുന്നത് കാതോർത്തു ദിശാബോധം ഇല്ലാതെ 
ഇവിടൊരു കാതിൽപൂ ആടി തിമിർക്കുന്നുണ്ട് ..

നീ വരുന്നില്ലല്ലോ ..എന്ന് മിടിക്കുന്ന ഹൃദയത്തിനു 
താളാൽമകത പകരാൻ വണ്ണം ഇടതടവില്ലാതെ 
ഒരു പങ്ക കറങ്ങി കരയുന്നുണ്ട് ...
നിഴൽ പരത്തി പടർന്നു കിടക്കുന്ന കൂവളത്തിന്റെ 
മാറിൽ പടർന്നു കയറിയ മുല്ലവള്ളികൾ 
എന്നെ നോക്കി  അർഥഗർഭമായിചിരിക്കുന്നുണ്ട് 

വഴിതെറ്റി വന്ന ഒരു വടക്കൻ കാറ്റിൽ
നീ പാടി പതിഞ്ഞ ഏതോ ഗാനത്തിന്റെ 
ശീലുകൾ ഒഴുകിയെത്തുന്നുണ്ട് 
നീയില്ലായ്മയുടെ ഒരു പേരില്ലാ 
വ്യഥയെന്നെ കാർന്നു തിന്നുന്നുണ്ട് ...
തിരയുന്നില്ല ഞാൻ... തീരമില്ലാതെ 
ഒഴുകി നടക്കുന്ന എന്റെ ചിന്തകളിൽ 
മാറാല പിടിച്ചു മങ്ങിയ ഒരു ചിത്രമാകാൻ 
ഇനിയും നിനക്ക് ക്ഷണമില്ല ...!!


8 comments:

  1. കവിതയ്ക്ക്‌ ചേരുന്ന തലക്കെട്ട്‌ തന്നെ,

    ReplyDelete
  2. "നീയില്ലായ്മയുടെ ഒരു പേരില്ലാ
    വ്യഥയെന്നെ കാർന്നു തിന്നുന്നുണ്ട് ..."

    കവിത പൂത്തുലഞ്ഞു നിൽക്കുന്ന വരികൾ...!

    ReplyDelete
  3. നല്ല കവിത... ആശംസകള്‍

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!