
മഞ്ഞ നിറം ബാധിച്ചു ചുളുങ്ങിയ
ദേഹം ഉപേക്ഷിച്ചു മണ്ണ് ആയീ തീരാന്‍ മടിയുണ്ടായിട്ടല്ല...
തെക്കന്‍ കാറ്റിന്റെ കൈകളില്‍ ഇനി ഉഞ്ഞാലടാന്‍
കഴിയാത്തത് കൊണ്ട് ...
ഇടിവെട്ടി പെയ്യുന്ന മഴയില്‍
അമ്മ മാറോടു ചേര്‍ത്ത് പിടിച്ചു
വീഴാതെ നിര്‍ത്തിയ പകലുകള്‍ ...
ഇനി തിരിച്ചു വരാത്തത് കൊണ്ട് ...
കുഞ്ഞിക്കിളികള്‍ കൂടുകെട്ടിയ ചില്ലയില്‍
പാട്ട് കേട്ടുറങ്ങാന്‍ ഒരു പകല്‍ ബാക്കി ഇല്ലാത്തതു കൊണ്ട്....
താഴേക്കുള്ള പതനത്തിന്റെ അവസാന നിമിഷവും കാത്തു
ത്രിസങ്കു സ്വര്‍ഗത്തില്‍ നിന്ന പഴുത്തില
പച്ചിലകളെ കണ്ണ് ചിമ്മാതെ നോക്കി..
കൈകൊട്ടി പാട്ടിന്റെ ഈണം പോലെ
അവയുടെ കലപില സബ്ദം കാതില്‍
മുഴങ്ങിയപ്പോള്‍ കാറ്റിന്റെ കൈപിടിച്ച്
താഴേക്ക്... ഭൂമിയുടെ നിറ മാറിലേക്ക്...
ആ പഴുത്തില പറന്നിറങ്ങി ...
കാലുകള്‍ക്കിടയില്‍ പെട്ട് ചതഞ്ഞ് അരഞ്ഞു ..
ആരും കാണാതെ മണ്ണിന്റെ നിറമാര്‍ന്നു കാലങ്ങളോളം കിടന്നു
അവസാനം മണ്ണ് ആയീ ഭൂമിയുടെ മാറില്‍ അലിഞ്ഞു ചേര്‍ന്നു ...