
നീ കത്തിക്കുന്ന ചിരിയുടെ തിരിയുടെ അങ്ങേ തലക്കല്‍
ഞാന്‍ പുകയുകയാണ് ...
എന്റെ വിരല്‍ തുമ്പില്‍ നീ കുരുങ്ങിയ
നിമിഷങ്ങള്‍ എന്നെ ഓര്‍മകളുടെ കാരാഗൃഹത്തില്‍
തടവില്‍ ഇടുകയാണ് ..
നീ എന്നില്‍ നേര്‍ത് പെയ്ത നിമിഷങ്ങള്‍
എന്റെ വിരഹാഗ്നിയില്‍ എണ്ണ പകരുകയാണ് ..
നിന്റെ കണ്ണിന്റെ കറുപ്പ് എന്റെ നിമിഷങ്ങളെ
ഇരുട്ടില്‍ ആഴ്ത്തുകയാണ് ..
നീയെനിക്ക് അക്ഷരങ്ങളുടെ
അങ്ങേ തലക്കലെ അവ്യക്തമായ രൂപമായീ
തീര്‍ന്നിരിക്കുന്നു ...
പതറുന്ന കാല്‍പ്പാടുകള്‍ കൂടി ചേര്‍ത്ത്
നടക്കാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ ചുളിഞ്ഞ രൂപം ...
വാക്കുകള്‍ വീണു മരിക്കുന്ന
കനലിന്റെ തീചൂടില്‍ എണ്ണ പകര്‍ന്നു നീ നീറുന്ന
ഒരു ഓര്‍മയുടെ അവ്യക്തത സമ്മാനിക്കുന്നു
നിന്റെ ചിരിയുടെ കാണാക്കയത്തില്‍
എന്റെ കരച്ചിലുകള്‍ കൈകാലുകള്‍ അടിക്കുന്നു
കാത്തിരുപ്പിന്റെ നീണ്ട വര്‍ഷങ്ങള്‍
എന്നില്‍ തീര്‍ത്ത മടുപ്പിന്റെ നിശ്വാസങ്ങള്‍
ഇട തടവിലാതെ പെയ്ത മഴനൂലുകല്ക്കൊപ്പം
ഇല്ലാതെ ആകുന്നു ...
മനസ്സേ മടങ്ങുക ..കാണാ കാഴ്ചകള്‍ പിന്നിലുപേക്ഷിച്ചു
നീ ഇനിയും മടങ്ങുക !!!