Thursday, March 7, 2013

ഭൂതകാലം...!!




ഭൂതകാലത്തിലെവിടെയോ
നിന്റെ പാദപദനത്തില്‍
ഉടക്കി  എന്റെ സ്വപ്നങ്ങള്‍
മരവിച്ചു നില്‍ക്കയാണ്‌ ...
തുരുംപിച്ച ഘടികാര സൂചികള്‍
മനസ്സുകൊണ്ട് തിരിച്ചു
എന്റെ ഉള്ള് വേദനിക്കുന്നു
നിമിഷങ്ങള്‍ക്ക് ഇത്രയും നീളമോ .. ?

ഓര്‍മയുടെ ഈ  പുതപ്പില്‍ നിന്നും
എന്നെ വിളിച്ച് ഉണര്ത്താതെ  ഇരിക്കുക !!
കൊട്ടിയടച്ച വാതായനതിനു
പുറകില്‍ പിടിവിട്ടുഴലുന്ന കൊടുംകാറ്റാണ് ഞാന്‍ ..

എന്തെന്നു അറിയാത്ത ഈ നോവിന്റെ
സൂര്യാതപത്തില്‍ പെട്ട് ചിറകുകള്‍
ഭസ്മമാകാതെ  ഇരുട്ടിന്റെ ഈ തണലില്‍
ഞാന്‍  അല്‍പനേരം ഇരുന്നോട്ടെ ...!!

പൂവിതളുകള്‍ ചീന്തിയെറിഞ്ഞു ഞാന്‍
തീര്‍ച്ചപ്പെടുത്തിയത് വര്‍ഷങ്ങള്‍
നമുക്കിടയില്‍ തീര്‍ത്ത അകലം..
ഒരു ചേലതുംപില്‍  കുരുങ്ങി മരിക്കുന്നത്
നീയെന്ന  സ്നേഹത്തിന്റെ ഭൂതകാലം...
പാഴ്മൊഴിയില്‍  മുറിവേറ്റു പിടഞ്ഞതു
ഒരു ജന്മം കൊണ്ട് നേടിയ പുണ്യം !!

10 comments:

  1. "ഓര്‍മയുടെ ഈ പുതപ്പില്‍ നിന്നും
    എന്നെ വിളിച്ച് ഉണര്ത്താതെ ഇരിക്കുക !!"
    .........നന്നായിരിക്കുന്നു.......

    ReplyDelete
    Replies
    1. നന്ദി
      ഇവിടെ വന്നതിനും
      അഭിപ്രായം പറയുന്നതിനും
      സസ്നേഹം
      ലക്ഷ്മി

      Delete
  2. പാഴ്മൊഴിയില്‍ മുറിവേറ്റു പിടഞ്ഞതു
    ഒരു ജന്മം കൊണ്ട് നേടിയ പുണ്യം !!
    നന്നായി....

    ReplyDelete
  3. നന്ദി നിധീഷ്

    ഇവിടെ വരെ വന്നതിനു

    വായിച്ചു ഓരോ തവണയും അഭിപ്രായം പറയുന്നതിന്

    താങ്കളുടെ എഴുത്തുകള്‍ വായിക്കാറുണ്ട്

    ദൈവം അനുഗ്രഹിച്ച എഴ്തുകാരന്‍ ആണ് താങ്കള്‍

    നന്ദി !

    ReplyDelete
  4. ഓര്‍മയുടെ ഈ പുതപ്പില്‍ നിന്നും
    എന്നെ വിളിച്ച് ഉണര്ത്താതെ ഇരിക്കുക !!

    ഇഷ്ടായി
    .............

    ReplyDelete
  5. നന്ദി വന്നതിനും അഭിപ്രായത്തിനും !!

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. വന്നതിനും അഭിപ്രായം പറഞ്ഞതിനും

    നന്ദി

    ReplyDelete
  8. ഓര്‍മയുടെ ഈ പുതപ്പില്‍ നിന്നും
    എന്നെ വിളിച്ചുണര്‍ത്താതിരിക്കുക !!
    കൊട്ടിയടച്ച വാതായനതിനു
    പുറകില്‍ പിടിവിട്ടുഴലുന്ന കൊടുംകാറ്റാണ് ഞാന്‍ ..

    വരികള്‍ ഹൃദ്യമാണ് ..
    ഇടക്കിടെയുള്ള അക്ഷര തെറ്റുകളും ,
    വാക്കുകളെ തമ്മില്‍ കോര്‍ക്കുന്നിടങ്ങളിലും അല്‍പ്പം കൂടെ ശ്രദ്ധിക്കാനുണ്ടെന്നു തോന്നുന്നു ..
    ആശംസകള്‍...

    ReplyDelete
  9. എവിടെ ആണ് mistake എന്ന്

    പറഞ്ഞു തന്നാൽ correct ആക്കാൻ ശ്രമിക്കാം

    ഒരു വികാരതള്ളലിൽ ആണ് പലപ്പോഴും എഴുത്ത് ,mistake ..ക്ഷമിക്കുക ...

    നന്ദി വന്നതിനും അഭിപ്രായത്തിനും

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!