
ഞാനൊരു പെണ്ണിന്റെ തീരൂപം
മിഴികളിൽ ഒളിപ്പിച്ചത്
കാവ്യകല്പനകളിൽ കവികൾക്ക്
വർണിക്കാൻ പകയുടെ ആഴങ്ങൾ
നിറമായി ചേര്‍ന്നത് കൃഷ്ണവർണം
അതിൽ വാസനചേര്ത്തത് ജന്മദു:ഖം
അഴിഞ്ഞു കിടക്കുന്ന ചുരുൾമുടിയിൽ
എന്നും അണിയാൻ കൊതിച്ചത്
രക്തപുഷ്പം ....
അറിയില്ല കൃഷ്ണക്ക് ..ആരുടെ പകയിൽ
നിന്ന് ഉയിരെടുത്തെന്നീ
വിചിത്ര ജന്മം ... ?
കഴിവതും കെഞ്ചിയാ ഉടുതുണി തുമ്പിലായ്
ഇഴയുമ്പോൾ നഷ്ടമായ് ആത്മ സ്വത്ത്വം
ഒരു താലി ചരടിന്റെ തുമ്പു പിടിക്കുവാൻ
ദശമാണ് കയ്യുകൾ എന്നെന്നാലും
ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
ഇരുകൈകൾ തേടി തളര്‍ന്നു കൃഷ്ണാ
ഒരു യുദ്ധ കൊതിയുടെ
വിത്ത് വിതച്ചിട്ട് ഒരു റാണീ പദവി
എനിക്ക് വേണ്ട .....
ഒരു മാത്രയൊന്നു വിളിചെന്നാൽ
എനിക്കെന്നും തുണയായി എത്തുവാൻ
നിന്നെ മതി.. നിന്റെ പടുവേല ചെയ്യുവാൻ
ദാസ്യം മതി
കൃഷ്ണാക്ഷരങ്ങള്
ReplyDeleteകൃഷ്ണയുടെ ദുഃഖം..അക്ഷരങ്ങളിൽ കുരുങ്ങി
Delete"ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
ReplyDeleteഇരുകൈകൾ തേടി തളര്‍ന്നു കൃഷ്ണാ"
http://voiceofavillagegirl.blogspot.in/2013/04/from-yours-radha.html
കൃഷ്ണയുടെ ദുഃഖം ആരറിയാൻ ...നന്ദി വന്നതിനും അഭിപ്രായത്തിനും ...
ReplyDeleteനന്ദി ..
ReplyDeleteദുഖം നല്ലതെന്നു പറയാമോ ?ആശംസകള്‍
ReplyDeleteനല്ലതാണു ... അത് മഹാക്യം ആക്കി മാറ്റാൻ കവിയുണ്ടായാൽ
Deleteവിഷു ആശംസകൾ
കൃഷ്ണയുടെ ദുഃഖം .......കവിത ഇഷ്ടമായി
ReplyDeleteവിഷു ആശംസകൾ
നന്ദിയുണ്ട് വന്നതിനും അഭിപ്രായങ്ങളറിയിക്കുന്നതിനും
ReplyDeleteവിഷു ആശംസകൾ എല്ലാവര്ക്കും