Friday, April 5, 2013

കൃഷ്ണ




ഞാനൊരു പെണ്ണിന്റെ തീരൂപം
മിഴികളിൽ ഒളിപ്പിച്ചത്
കാവ്യകല്പനകളിൽ കവികൾക്ക്
വർണിക്കാൻ പകയുടെ ആഴങ്ങൾ
നിറമായി ചേര്ന്നത് കൃഷ്ണവർണം
അതിൽ വാസനചേര്ത്തത് ജന്മദു:ഖം
അഴിഞ്ഞു കിടക്കുന്ന ചുരുൾമുടിയിൽ
എന്നും അണിയാൻ കൊതിച്ചത് 
രക്തപുഷ്പം ....

അറിയില്ല കൃഷ്ണക്ക് ..ആരുടെ പകയിൽ
നിന്ന് ഉയിരെടുത്തെന്നീ
വിചിത്ര ജന്മം ... ?
കഴിവതും കെഞ്ചിയാ ഉടുതുണി തുമ്പിലായ്‌
ഇഴയുമ്പോൾ  നഷ്ടമായ് ആത്മ സ്വത്ത്വം
ഒരു താലി ചരടിന്റെ തുമ്പു പിടിക്കുവാൻ
ദശമാണ് കയ്യുകൾ എന്നെന്നാലും
ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
ഇരുകൈകൾ  തേടി  തളര്ന്നു കൃഷ്ണാ 

ഒരു യുദ്ധ കൊതിയുടെ
വിത്ത് വിതച്ചിട്ട്  ഒരു റാണീ പദവി
എനിക്ക് വേണ്ട .....
ഒരു മാത്രയൊന്നു വിളിചെന്നാൽ
എനിക്കെന്നും തുണയായി എത്തുവാൻ
നിന്നെ മതി.. നിന്റെ പടുവേല ചെയ്യുവാൻ
ദാസ്യം മതി 

9 comments:

  1. കൃഷ്ണാക്ഷരങ്ങള്‍

    ReplyDelete
    Replies
    1. കൃഷ്ണയുടെ ദുഃഖം..അക്ഷരങ്ങളിൽ കുരുങ്ങി

      Delete
  2. "ഇവളെന്റെ എന്നൊന്ന് ചേർത്ത് പിടിക്കുവാൻ
    ഇരുകൈകൾ തേടി തളര്ന്നു കൃഷ്ണാ"

    http://voiceofavillagegirl.blogspot.in/2013/04/from-yours-radha.html

    ReplyDelete
  3. കൃഷ്ണയുടെ ദുഃഖം ആരറിയാൻ ...നന്ദി വന്നതിനും അഭിപ്രായത്തിനും ...

    ReplyDelete
  4. ദുഖം നല്ലതെന്നു പറയാമോ ?ആശംസകള്‍

    ReplyDelete
    Replies
    1. നല്ലതാണു ... അത് മഹാക്യം ആക്കി മാറ്റാൻ കവിയുണ്ടായാൽ
      വിഷു ആശംസകൾ

      Delete
  5. കൃഷ്ണയുടെ ദുഃഖം .......കവിത ഇഷ്ടമായി
    വിഷു ആശംസകൾ

    ReplyDelete
  6. നന്ദിയുണ്ട് വന്നതിനും അഭിപ്രായങ്ങളറിയിക്കുന്നതിനും

    വിഷു ആശംസകൾ എല്ലാവര്ക്കും

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!