
വിണ്ടുകീറിയ മേനിയിൽ
ഉപ്പു തടാകങ്ങൾ തീര്‍ക്കുന്ന
പട്ടിണി കോലങ്ങളുടെ
കണ്ണുനീരിന്റെ ഉറവയിൽ
കരളലിഞ്ഞു ഭൂമി ഒന്ന് കുലുങ്ങിയിരുന്നു
അവളുടെ മുടിയിഴകൾ പോലെ
അലയാഴിയിൽ തിരകൾ അഴിഞ്ഞു പരന്നു
ഉയര്‍ന്നു താഴുന്നഭൂമിയുടെ
മാറിടത്തിൽ
മഴപ്പാല് തേടി മുറവിളി കൂടുന്ന
മനുഷ്യക്കോലങ്ങൾ പിടഞ്ഞു വീണു
തിരക്കേറിയ ജനപഥത്തിൽ
സംഹാരത്തിന്റെ ഘോഷയാത്ര
അവളുടെ ക്രോധാഗ്നി പോലെ
അഗ്നിപർവതങ്ങളുടെ
ഗർജനങ്ങൾ !!!
നേരിയ മുരൾച്ചയിൽ
അവളുടെ രോദനം !!
"മനുഷ്യാ !!
"നേരിന്റെ നിറവിൽ നീ എന്നെ ഇരുത്തുക"
"അപരന്റെ വേദനയിൽ ഉരുകാൻ പഠിക്കുക"
Copyright@lekshminair