Tuesday, April 16, 2013

ഭൂമി ഒന്ന് കുലുങ്ങിയിരുന്നു




വിണ്ടുകീറിയ മേനിയിൽ
ഉപ്പു തടാകങ്ങൾ തീര്ക്കുന്ന
പട്ടിണി കോലങ്ങളുടെ
കണ്ണുനീരിന്റെ ഉറവയിൽ
കരളലിഞ്ഞു  ഭൂമി ഒന്ന് കുലുങ്ങിയിരുന്നു

അവളുടെ മുടിയിഴകൾ  പോലെ
അലയാഴിയിൽ തിരകൾ അഴിഞ്ഞു പരന്നു
ഉയര്ന്നു താഴുന്നഭൂമിയുടെ
മാറിടത്തിൽ
മഴപ്പാല് തേടി മുറവിളി കൂടുന്ന
മനുഷ്യക്കോലങ്ങൾ പിടഞ്ഞു വീണു

തിരക്കേറിയ ജനപഥത്തിൽ
സംഹാരത്തിന്റെ ഘോഷയാത്ര
അവളുടെ ക്രോധാഗ്നി പോലെ
അഗ്നിപർവതങ്ങളുടെ
ഗർജനങ്ങൾ !!!

നേരിയ മുരൾച്ചയിൽ
അവളുടെ രോദനം !!

"മനുഷ്യാ !!
"നേരിന്റെ നിറവിൽ നീ എന്നെ ഇരുത്തുക"
"അപരന്റെ  വേദനയിൽ ഉരുകാൻ പഠിക്കുക"

Copyright@lekshminair

13 comments:

  1. "മനുഷ്യാ !!
    "നേരിന്റെ നിറവിൽ നീ എന്നെ ഇരുത്തുക"
    "അപരന്റെ വേദനയിൽ ഉരുകാൻ പഠിക്കുക"


    ലൈക്‌

    ReplyDelete
    Replies
    1. നന്ദി വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിച്ചത്തിനും

      Delete
  2. "അപരന്റെ വേദനയിൽ ഉരുകാൻ പഠിക്കുക"... :)

    ReplyDelete

  3. ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട് എന്ന് ഭൂമി ഏവരെയും ഓർമ്മി പിച്ചതല്ലേ ലക്ഷ്മി

    ReplyDelete
    Replies
    1. അങ്ങനെ ഓർക്കാൻ ഭൂമി ഒരവസരം തന്നുന്ന് പറയാം
      :)

      Delete
  4. ഭൂമി കുലുങ്ങുകയല്ല
    ഇവർ ഭൂമിയെ കുലുക്കുന്നു

    ReplyDelete
  5. കുലുക്കിയാലും കുലുങ്ങാത്തവരോട് എന്താ പറയുക..?

    ReplyDelete
  6. അവളുടെ രോദനം നമ്മുടേതാകാൻ അധികം വൈകില്ല..

    ReplyDelete
  7. മനുഷ്യരാശിയുടെ അന്ത്യം
    നന്ദി വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിച്ചത്തിനും

    ReplyDelete
  8. കവിതകള്‍ ഞാന്‍ വായിക്കാറില്ല ..കാരണം എനിക്കത് മനസിലാവില്ല ..എങ്കിലും ഇഷ്ട്ടപെട്ടു ...

    ReplyDelete
  9. മനുഷ്യ മനസ്സുകളുടെ അപക്വമാണ് ഇന്ന് ഭൂമിയുടെ രോധനത്തിനു മുഖ്യഹേതു !
    നല്ല വരികള്‍ ....
    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!