ഓർമ്മകൾ ഒഴുകുമ്പോൾ ...
ഉള്ളിൽ ....;
കുടമുല്ല പൂക്കൾ വിരിയുന്ന
തണുത്ത രാത്രിയുടെ മാറിൽ
നക്ഷത്രപൂക്കൾക്ക് നടുവിലുറങ്ങാൻ
മോഹിച്ചു ജാലകവിരിയിൽ
മുഖം പൂഴ്ത്തിയ ഒരേഴു വയസ്സുകാരിയുണ്ട്
........................................................
നിലാപ്പൊട്ടുകൾ നൃത്തം വെക്കുന്ന
തറവാടിൻ മുറ്റത്ത് ഒരു യാത്രമൊഴിയിൽ
പിടഞ്ഞു ചലിക്കുന്ന കണ്ണുകളിൽ പരിഭവം കുരുക്കി ...
എന്തോകളഞ്ഞത് പോലെ തലകുമ്പിട്ടിരിക്കുന്ന
ഒരു പതിനാറുകാരിയുടെ പരാതിയുണ്ട് ...
--------------------------------------------------------------------------
ഒഴിവാക്കിയോ എന്നെയെന്നൊരു വേദന
നോട്ടത്തിൽ ഒതുക്കി
ചതഞ്ഞരഞ്ഞ പൂവിതളുകളെ
സഹതാപത്തോടെ നോക്കി
തല കുമ്പിട്ടു പടിയിറങ്ങിയ
ഇരുപതുകാരിയുടെ വിങ്ങലുകളുണ്ട് ..
---------------------------------------------------------------------------
ഉപേക്ഷിക്കപ്പെട്ട വഴികളെ
തണുത്ത രാവുകൾക്കും ഉഷ്ണം നിറഞ്ഞ
പകലുകൾക്കും വീതിച്ചു കൊടുത്ത്
ചുവരിൽ ചലിക്കുന്ന ചക്രത്തിനൊപ്പം
ഓടി തീർക്കേണ്ടി വരുന്ന യൗവ്വനത്തിന്റെ വ്യഥയുണ്ട് ...
നന്നായിട്ടുണ്ട്...
ReplyDeleteഇഷ്ടായി!!
നന്ദി ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും
Deleteഓര്‍മ്മകള്‍ ഒഴുമ്പോള്‍ ഒരു തടസ്സവും അനുഭവപ്പെടുന്നില്ല
ReplyDeleteഓര്‍മ്മകള്‍ ഒഴുമ്പോള്‍...............:)
Deleteഓർമ്മകൾ മരിക്കുമോ .....
ReplyDeleteനന്നായി
നന്ദി ഇവിടെ വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും..വീണ്ടും വരിക
Deleteമൃതിയടയാതെ സ്മൃതികളണയുമ്പോൾ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ.......
നന്ദി ..ഇനിയും വരുമല്ലോ ...
ReplyDelete