Wednesday, February 16, 2011

വാസവദത്ത

പിറന്നത്‌ ദേവദാസിയുടെ മടിത്തട്ടില്‍ 
വളര്‍ന്നത്‌ കണ്ണിണകള്‍ കൊണ്ട് കാര്യം നേടുന്നവരുടെ ഇടയില്‍...
വാസവദത്ത ..സൌന്ദര്യത്തിന്റെ പര്യായം ...    
ചോദിക്കുന്നതെന്തും കൊടുക്കാന്‍ തയ്യാറായീ
നില്‍ക്കുന്ന കോടീശ്വര പ്രഭുക്കന്‍ മാരെ മറന്നു  
 അവളുടെ മനസ്സില്‍ ഒരു സന്യാസി കുടിയേറി...
സമയമായില്ല എന്നാ വിലക്കുകള്‍ വക വെക്കാതെ 
അവള്‍ സ്നേഹിച്ച ബുദ്ധഭിക്ഷു ..
അവള്‍ക്കു ലഭിച്ച അവസാന സമ്മാനമായീ ..
അവസാന ശാസ്വം    അടരും മുന്‍പ് ഒന്ന് കാണാന്‍
മോഹിച്ച് അവള്‍ ...
വേദനകാര്‍ന്നു   തിന്നുന്ന മനസ്സുമായീ
സമയമായില്ല എന്ന വിലക്കിന്റെ അവസാന
നാഴിക മണി മുഴക്കത്തിനായീ...
നീശബ്ദതയുടെ   അവസാനയാമത്തില്‍  
ജീവന്റെ അവസാനകണിക പൊലിയും മുന്‍പ്
അവന്റെ വരവ് .....
ആ കണ്ണുകളിലെ സ്നേഹത്തിന്റെ  തീവ്രതയില്‍..
ആ വാക്കുകളുടെ തണുപ്പില്‍
വേദനകള്‍ എല്ലാം 
ഭൂമിയില്‍ ഉപേക്ഷിച്ചു ... 
വാസവദത്ത ..യാത്രയായീ  
 
  

5 comments:

  1. വാസവദത്തക്കും വരികൾ..
    നന്നായി
    :-)

    ReplyDelete
  2. പ്രോത്സാഹനത്തിനു നന്ദി ....

    ReplyDelete
  3. Great chechi...
    Lines piercing the silence of breathe...!

    ReplyDelete
  4. നന്ദി !!!!
    വാക്കുകള്‍ ..അവ ചാട്ടുളികള്‍ പോലെ തറയുകയും
    ചന്ദനം പോലെ അലിയുകയും ചെയ്യുന്നു ...

    ReplyDelete

അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!