
പും എന്ന നരകത്തില്‍ നിന്ന്
രക്ഷ നല്കാന്‍ എനിക്കൊരു പുത്രനെ നല്‍കുക...
കൂപ്പിയ കൈകള്‍ വിറയാര്‍ന്നു...
ദൈവത്തിന്റെ തേജസ്വാര്‍ന്ന..
മുഖത്ത് കുസൃതിയോ...
ഗൌരവമോ ...?
നിനക്ക് ഞാന്‍ ധനം നല്‍കാം ...
ആയുസ്സ് നല്‍കാം നിന്റെ..
നിന്റെ ആഗ്രഹത്തിന് കടിഞ്ഞാണ്‍ ഇടാന്‍
ഞാന്‍ എന്താണ് തരേണ്ടത് ..?
വേണ്ട ...എനിക്കൊരു മകന്‍ വേണം
എന്റെ ചിതക്ക് തീ കൊളുത്താന്‍
എന്റെ ആഗ്രഹങ്ങള്‍ക്ക് അറുതി തീര്‍ത്തു
എന്റെ സ്വപ്ന ത്തിനു തിലക കുറി പോലെ ഒരു മകന്‍
ചോദിച്ചത് അധികമായീ എന്ന് നിനക്ക്
തിരിച്ചറിവുണ്ടായാല്‍ ..
എന്നെ വിളിക്കരുത്!! കേഴരുത്!!
എന്റെ ദയയില്ലായ്മ ലോകത്തോട്
പറയരുത്!! പാടരുത്.!!..
നന്മയായാലും തിന്മയായാലും നീ സഹിക്കുക ...
ദൈവത്തിന്റെ വാക്കുകള്‍ മനസ്സില്‍ ഒരു ചോദ്യച്ചിഹ്ന്നമായീ...
അവന്‍ വന്നു ..എന്റെ തീരാ വേദനയുടെ
അറുതിയായീ എന്റെ പുത്രന്‍ ..
അവന്റെ കണ്ണുകളില്‍ തീഷ്ണമായ അഗ്നി...
കാഠിന്യം ..വാക്കുകളില്‍
പും എന്ന നരകത്തിനെക്കാള്‍ . .എന്നെ തളര്‍ത്തിയ
ഓര്‍മ്മകള്‍ ...ഒരു വഴി ..തേടിയ എന്നില്‍
ചിരിതൂകുന്ന ദൈവത്തിന്റെ മുഖം
'നരകം സ്വയം സൃഷ്ടിക്കാ പെടുന്നതാണ്
അവ ചോദിച്ചു വാങ്ങുന്നവയാണ്
അത് അനുഭവിച്ചു തീരേണ്ടാവയാണ്..'
നിനക്ക് വേണ്ടി തീരുമാനിച്ചത് നീ
അറിയുക അനുഭവിക്കുക'
ദൈവത്തെ പഴിക്കരുത്
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!