
കാത്തിരുപ്പ്...
ജീവിതം തന്നെ ഒരു കാത്തിരുപ്പാണ്
ജീവിതം തന്നെ ഒരു കാത്തിരുപ്പാണ്
കുട്ടിയായീ ഇരിക്കുമ്പോള്‍
വളരാനുള്ള കാത്തിരുപ്പ്..
അച്ഛനെയും അമ്മയെയും മറികടന്നു
സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍
കാത്തിരിക്കുന്ന കൌമാരം...
ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരു
ജോലി തേടി വാതിലുകള്‍ മുട്ടി മടുക്കുന്ന
യൌവനം ...പിന്നെ വരാന്‍ പോകുന്ന
ജീവിത പങ്കാളിക്ക് വേണ്ടി ഉള്ള കാത്തിരുപ്പ്...
പിന്നെ ജീവിത യാത്രയില്‍
താങ്ങ് ആയീ തണലായീ
നില്ക്കാന്‍ ഒരു കുഞ്ഞിനു വേണ്ടി
കാത്തിരുപ്പ് ...
അലഞ്ഞു തീരുന്ന ദിനങ്ങള്‍
നല്‍കുന്ന മടുപ്പില്‍ വരാനുള്ള നാളയെ
മക്കളില്‍ കൂടെ സ്വപ്നം കണ്ടു
തള്ളിനീക്കുന്ന മധ്യ വയസ്കര്‍..
കഴിഞ്ഞു പോയ ഇന്നലകളെ പഴിച്ചു
മരണത്തെ ഭയന്ന്
മരിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ചു
മടുപ്പ് ഏറിയ ദിനങ്ങള്‍ തള്ളിനീക്കുന്ന വാര്‍ദ്ധക്യം..
അവസാനം ഒന്ന് വേഗം എത്തിച്ചേരാന്‍
മരണത്തോട് അപേക്ഷിക്കുന്ന അവസ്ഥ
വീണ്ടും ജനനത്തിനയീ രൂപമില്ലാത്ത കാത്തിരുപ്പ്
കാത്തിരുപ്പ് ഒരിക്കലും അവസാനിക്കുന്നില്ല...
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!