
വിധിയുടെ കള്ളക്കളിയില്‍ തോല്‍ക്കാതെ
കാലത്തെ വിളിപ്പുറത്ത് നിര്‍ത്തിയവന്‍
ശരപന്ജരം മലര്‍ മെത്തയാക്കി
മരണത്തെ വെല്ലു വിളിച്ച ധീരനായ പോരാളീ
പിതാമഹന്‍ എന്ന് വിളിച്ചവരുടെ നേര്‍ക്കും
ആഗ്നേയ അസ്ത്രങ്ങള്‍ തൊടുക്കാന്‍ മടിക്കാതിരുന്ന
അനിഷേധ്യനായ ഭരണാധികാരി..
വിധിയോടു പൊരുതി വെറുപ്പിന്റെ തീജ്വാല
വിയര്‍പ്പു തുള്ളികള്‍ ആക്കിയ
കറതീര്‍ന്ന മനുഷ്യ സ്നേഹി
ബന്ധങ്ങള്‍ക്ക് വേണ്ടി രാജ്യം ത്യജിച്ച
സത്യത്തിന്റെ കാവല്‍ ക്കാരന്‍
അമ്മക്ക് വേണ്ടി വേണ്ടി മനസു തേങ്ങിയപ്പോള്‍
ഗംഗാജലമായീ മാറിയ അമ്മയുടെ മുലപ്പാലില്‍
സംതൃപ്തി തേടിയവന്‍ ....
(Dedicated to Karunakarjee)
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!